29.8.11

0 ഈദുൽ ഫിത്വർ


 ( ഫുഖാ സെന്ററിന്‌ വേണ്ടി 2010 എഴുതിയത്‌)
അല്ലഹു അക്ബ.................. അല്ലാഹു അക്ബ ..................
ലോക മുസ്ലിംക അല്ലാഹുവിനെ മഹത്തപ്പെടുത്തി ഈദ്‌ മുസല്ലയി ഒരുമിച്ച്‌ കൂടുന്ന സുദിനം .. ഈദു ഫിത്വ.സന്തോഷത്തോടെ ആഹ്ലാദത്തോടെ അവ ഉരുവിടുന്നു
‘അല്ലാഹു അക്ബ ....... വലില്ലാഹി ഹംദ്‌.....' സ്തുതിക അത്രയും അല്ലാഹുവിന്നാകുന്നു.
വിശ്വാസികക്ക്‌ രണ്ട്‌ ആഘോഷങ്ങളാണ്‌ അല്ലാഹു നിയമ വിധേയമാക്കിയത്‌. ഈദു ഫിത്വറും ഈദു അധയും. അവ രണ്ടും ദൈവ പ്രീതിക്കായുള്ള ത്യാഗ പരിശ്രമങ്ങളേയും അപ്പണ ബോധത്തെയും പ്രതിനിധീകരിക്കുന്നു.
വിശ്വാസികളൂടെ കഴിഞ്ഞുപോയ ദിന രാത്രങ്ങ, അന്ന പാനീയങ്ങ ഉപേക്ഷിച്ചു, നോട്ടം സംസാരം ഇടപഴക, തുടങ്ങിയവയിലെല്ലാം ശ്രദ്ധയും നിയന്ത്രണവും. പലതും ത്യജിച്ചു. പലതും അനുഷ്ഠിച്ചു. അങ്ങിനെ ജീവിത രീതിയെ സൂക്ഷമമായി ചിട്ടപ്പെടുത്തി.
ഒരുമാസക്കാലത്തെ കഠിനമായ പരിശ്രമത്തിലൂടെ, വിശപ്പും ദാഹവും സഹിച്ചും അല്ലാഹുവിന്റെ കപനക ശിരസാവഹിച്ചതിലുള്ള സന്തോഷം. ജീവിതത്തി നിന്ന്‌ തന്റെ നാഥന്റെ പ്രീതിക്കായി അരുതാത്തത്‌ വെടിഞ്ഞതിലുള്ള അശ്വാസം. രാത്രികളെ നമസ്കാരാദി കമ്മങ്ങളാ ആരാധന നിരതമാക്കാ കഴിഞ്ഞതിലുള്ള ചാരിതാത്ഥ്യം.
ദികുറുക ഖു പാരായണം തുടങ്ങിയവയാ നിമിഷങ്ങളെ ധന്യമാക്കാ കഴിഞ്ഞതിലുള്ള സംതൃപ്തി. നിമിഷാർധങ്ങ മനസ്സിനെ പ്രാത്ഥനാ നിഭരമാക്കി, കഴിഞ്ഞുപോയ നാളുകളി ജീവിതത്തി വന്നു പോയ വീഴ്ചകളി നിന്നും തെറ്റുകളി നിന്നുമോചനം തേടുകയും പശ്ചാത്താപ മനസ്സുമായി നിരന്തരമായ പ്രാത്ഥനക വഴി തന്റെ ജീവിതം പരിശുദ്ധമാക്കാ പരിശ്രമിച്ചതിലുള്ള സന്തോഷം. ആയിരം മാസങ്ങളെക്കാ ഉത്തമമായ ലൈലത്തു ഖദറിലൂടെ കടന്നു വന്ന്‌ അതിന്റെ പുണ്യം കരസ്ഥമാക്കാ കഴിഞ്ഞതിലുള്ള അനിവ്വചനീയ്യമായ അനുഭൂതി. ഈ സന്തോഷങ്ങളുടേയും ആഹ്ലാദത്തിന്റെയും സമ്മേളന വേളയാണ്‌ ഈദു ഫിത്വ.
അല്ലഹു അക്ബ.................. വലില്ലാഹി ഹംദ്‌ ...
പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രഖ്യാപനമാവണം ഈദ്‌ ആഘോഷം. ഇസ്ലാമിക സംസ്കാരവും തനിമയും ഉയത്തിപ്പിടിക്കുന്ന വിനോദങ്ങ ആഘോഷവേളക്ക്‌ നിറപ്പകിട്ടേകും. പക്ഷെ അവ ദീനി ചട്ടക്കൂട്ടി ഒതുങ്ങി നിക്കുന്നവയായിരിക്കണം. ന?കളോട്‌ ചേന്ന്‌ നികുന്ന വിനോദങ്ങ മനസ്സിന്‌ ആനന്ദമേകും. ഒരു വിനോദവും പാടില്ല എന്ന നിഷേധാത്മകതയോ ആഘോഷമല്ലേ എന്തുമാവാം എന്ന അനിയന്ത്രിത സമീപനമോ അല്ല ഇസ്ലാമിനുള്ളത്‌.
പുതുവസ്ത്രങ്ങളണിഞ്ഞ്‌ തക്ബീ ധ്വനിക ഉരുവിട്ട്‌ ഈദ്‌ നമസ്കാരത്തി പങ്കെടുത്ത്‌ വിഭവ സമൃധമായ ഭക്ഷണവും കഴിഞ്ഞ്‌ പിന്നെയുള്ള ആഘോഷം സിനിമാ ശാലകളിലോ ഗാനമേള, നൃത്ത വേദിക എന്നിവയുടെ മുന്നിലേക്കോ മാറുന്നു. വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത സവ്വ ആത്മീയ പരിശുദ്ധിയും ഒറ്റ രാത്രികൊണ്ട്‌ അവിടങ്ങളി ഉപേക്ഷിക്കപ്പെടുന്നു. ആഘോഷങ്ങളുടേയും വിനോദങ്ങളുടെയും ഇസ്ലാമിക നിദ്ദേശങ്ങ പാലിക്കാനും ആത്മ വിശുദ്ധി കാത്ത്‌ സൂക്ഷിച്ചുകൊണ്ട്‌ പരസ്പര ബഹുമാനവും സ്നേഹവും സാഹോദര്യവും പങ്ക്‌ വെക്കാനും സുഹൃദ്ബന്ധവും കുടുംബ ബന്ധവും ഊട്ടി ഉറപ്പിക്കാനും ആശംസക കൈമാറി ഈ ആഘോഷ വേളയെ നമുക്ക്‌ ധന്യമാക്കാം . നാഥ അതിന്‌ അനുഗ്രഹിക്കുമാറാവട്ടെ.
എല്ലാ സഹോദരീ സഹോദരമാക്കും ഫുഖാ സെന്ററിന്റെ ഈദ്‌ ആശംശക.

0 comments: