30.6.08

3 ബഹറൈൻ സംവാദം: സുന്നികൾ വെട്ടിലായി,....

 (2008 ജൂൺ മാസം ഇസ്‌ ലാഹ്‌ മാസികയിൽ വന്ന ലേഖനം)
ഇസ്തിഗാസ എന്ന വിഷയത്തെ അധികരിച്ച്‌ 2008 മെയ്‌ 9ന്‌ ബഹ്‌റൈനിൽ വെച്ച്‌ നടന്ന സുന്നി മുജാഹിദ്‌ സംവാദം അക്ഷരാർത്ഥത്തിൽ തന്നെ സുന്നികളെ ഉത്തരം മുട്ടിച്ചു എന്നതാണ്‌ സംവാദത്തിന്റെ അനുഭവ സാക്ഷ്യം. സുന്നികളുടെ പ്രതിനിധികളായി ഒ എം അബൂബക്കർ ഫൈസിയും അബ്ദുൽ കരീം സാഹിബും, മുജാഹിദ്‌ ഭാഗത്ത്‌ നിന്ന്‌ നസീറുദ്ദേ‍ീൻ റഹ്മാനിയും റഫീഖ്‌ സുല്ലമിയും പങ്കെടുത്ത സംവാദത്തിൽ ഇസ്ലാമിന്റെ അടിസ്ഥാന ശിലയായ തൗഹീദിന്റെ യഥാർത്ത രൂപം വിശദീകരിച്ച്കൊണ്ട്‌ നടന്ന വിഷയവതരണം സദസ്സിനെ ഹഠാതാകർ ഷിച്ചതിൽ സുന്നികൾക്കനുഭവപ്പെട്ട മന:ക്ലേശം അവരിൽ തന്നെ ദൃശ്യമായിരുന്നു.


ഇരു വിഭാഗങ്ങളിൽനിന്നുമായി 'ഇസ്തിഗാസ' എന്ന വിഷയത്തെ കുറിച്ച്‌ അവരവരുടെ കാഴ്ചപ്പാടുകൾ അരമണിക്കൂറിൽ കവിയാതെ അവതരിപ്പിക്കുകയും ശേഷം ഓരോവിഭാഗവും മറുഭാഗത്തോട്‌ ചോദ്യം ചോദിക്കുകയും മറുപടി പറയുകയും ചെയ്യുക എന്ന കൃത്യമായ വ്യവസ്ഥയോടെ നടന്ന സംവാദം നീതിയോടെ നടത്തുന്നതിൽ മധ്യസ്ഥരായ അബ്ദുൽ ഹമീദ്‌, കമാലുദ്ദേ‍ീൻ എന്നിവർ വഹിച്ച പങ്ക്‌ അഭിനന്ദനർഹം തന്നെ. അല്ലാഹു അവർക്ക്‌ തക്കതായ പ്രതിഫലം നൽകുമാറാവട്ടെ.
വിഷയവതരണം:
സുന്നീ ഭാഗത്ത്‌ നിന്ന്‌ വിഷയമവതരിപ്പിക്കുവാനുള്ള അവസരമായിരുന്നു നറുക്കെടുപ്പിലൂടെ ആദ്യം ലഭിച്ചതു. ഇസ്തിഗാസ എന്ന വിഷയം തങ്ങളുടെ കാഴ്ചപ്പാടുകളും അതിനുപോൽബലകമായ തെളിവുകളുടേയും പിൻബലത്തോടെ സമർത്ഥിക്കുവാനും സദസ്സിനെ ബോധ്യപ്പെടുത്തുവാനുമുള്ള നല്ല ഒരു അവസരം എന്ന നിലക്ക്‌ ഈ സന്ദർഭത്തെ ഉപയോഗിക്കുന്നതിൽ നന്നേ പരാജയമടഞ്ഞതായിട്ടാണ്‌ വിഷയവതരണ ശൈലിയും രീതിയും ബോധ്യപ്പെടുത്തുന്നത്‌. അല്ലാഹു അല്ലാത്തവരോട്‌ നടത്തുന്ന ഈ സഹായർത്ഥന - പ്രാർത്ഥനയെ ന്യായീകരിക്കുവാൻ ഒര്‌ ആയത്ത്‌; വേണ്ട ഒരു ആയത്തിന്റെ അൽപഭാഗമെങ്കിലും ഉദ്ധരിക്കുകയോ അതല്ല സമസ്തയിലെ പൂർവ്വികരായ ആലിമീങ്ങളാരും കണ്ടെത്തിയിട്ടില്ലാത്ത എന്നാൽ കോട്ടക്കലിൽ വെച്ച്‌ ചില അഹ്സനിക്കുട്ടികൾ ഗവേഷണം ചെയ്ത്‌ കണ്ടെത്തിയ (സൂ: ബകറ: 104) ഉൻലുർനാ എന്ന ആയത്തെങ്കിലും ഉദ്ധരിക്കുമായിരിക്കുമെന്ന്‌ ധരിച്ചർക്ക്‌ നിരാശമാത്രമാണ്‌ നൽകിയത്‌. ഞങ്ങൾ മഹാ?​‍ാർക്ക്‌ അല്ലാഹു കൊടുത്ത കഴിവുകൊണ്ട്‌ സഹായിക്കുമെന്ന വിശ്വാസത്തിലവരോട്‌ സഹായം ചോദിക്കുകയാണ്‌ അതിനെയാണ്‌ മുജാഹിദുകൾ ശിർക്കാക്കുന്നത്‌ എന്ന്‌ പറഞ്ഞ്‌ വിഷയം പോലീസും പോലീസുകാരനോടുള്ള സഹായതേട്ടവും പോലെയാണ്‌ ഔലിയാക്കളോടുളള സുന്നികളുടെ സഹായർത്ഥന എന്ന്‌ വിശദീകരിച്ചപ്പോൾ, മുജാഹിദുകൾ ഔലിയാക്കളെ ബഹുമാനിക്കാത്തവരാണെന്ന്‌ നാഴികക്ക്‌ നാൽപതുമല്ല അൻപത്‌ വട്ടമെങ്കിലും പറയുന്ന മുസ്ല്യാക്കൾ പക്ഷെ, അല്ലാഹുവിന്റെ അമ്പിയ ഔലിയാക്കളെ വെറും ഒരു പോലീസുകാരന്റെ നിലവാരത്തിലേക്ക്‌ തരം താഴ്ത്തുകയായിരുന്നു.
അല്ലാഹു കൊടുത്ത കഴിവുകൊണ്ട്‌ സഹായം ചോദിക്കുക എന്ന്‌ പറയുമ്പോൾ സ്വാഭാവികമായും ഉണ്ടാവുന്ന ചില സംശയങ്ങളും ചോദ്യങ്ങളുമുണ്ട്‌. ഏതൊക്കെ ഔലിയാക്കൾക്ക്‌ അല്ലാഹു എന്തൊക്കെ കഴിവുകൾ കൊടുത്തു. അങ്ങിനെ അല്ലാഹു കൊടുക്കുമോ?, കൊടുത്താൽതന്നെ അവരോട്‌ സഹായം ചോദിക്കാമോ?, ചോദിച്ചാൽ അവർ കേൾക്കുമോ?, കേട്ടാൽ തന്നെ അവർ ഉത്തരം നൽകുമോ?, വെത്യസ്ത ഔലിയാക്കൾക്ക്‌ വെത്യസ്ത കഴിവുകളാണൊ അല്ലാഹു നൽകിയിട്ടുള്ളത്‌?, ഔലിയാക്കളിൽ സ്പേഷ്യാലിറ്റി ഔലിയകളും അവരുടെ ജാറങ്ങളുമുണ്ടോ?, ഗൈനക്കോളജിക്കൽ ഔലിയ യൂറോളജി ഔലിയ, ന്യൂറോളജി ഔലിയ, ഓർതോളജി ഔലിയ, സൈക്യാർറ്റിസ്റ്റ്‌ ഔലിയ,...... തുടങ്ങി ഔലിയാക്കൾക്ക്‌ അല്ലാഹു കൊടുത്ത കഴിവുകൾക്ക്‌ തരം തിരിവുകളുണ്ടോ, എന്തൊക്കെ കാര്യങ്ങൾക്ക്‌ ആരെയൊക്കെ വിളിച്ച്‌ ഇസ്തിഗാസ നടത്താം? അതല്ല എല്ലാ ഔലിയാക്കളും ?സർവ്വോളജി? ഔലിയമാരാണോ? എന്തും ആരോടും ചോദിക്കാമോ? തുടങ്ങി ഒട്ടനവധി സംശയങ്ങൾ ജനിപ്പിച്ചണ്‌ സുന്നികളുടെ വിഷയാവതരണം അവസാനിച്ചതു.
മുജാഹിദ്‌ ഭാഗത്തിന്റെ വിഷയവതരണം:
രണ്ട്‌ തരത്തിലുള്ള ഇസ്തിഗാസക്ക്‌ ഉദാഹരണം പരിശുദ്ധ ഖുർആനിൽ കാണാവുന്നതാണ്‌ എന്ന ആമുഖത്തോടെയാണ്‌ വിഷയവതരണം ആരംഭിച്ചതു. ഒന്ന്‌ മനുഷ്യർ പരസ്പരമുള്ള ഇസ്തിഗാസയും രണ്ടാമത്തേത്‌ അല്ലാഹുവോടുള്ള ഇസ്തിഗാസയും. മൂസാ(അ​‍ാമിന്റെ ചരിത്രം വിശദീകരിക്കുന്നേടത്ത്‌ ഇസ്രായീല്യരിൽ പെട്ട ഒരാളും കിബ്തി വംശത്തിൽ പെട്ട ഒരാളും തമ്മിൽ കലഹം നടക്കുമ്പോൾ ഇസ്രായിലിയായ ആൾ മൂസാ(അ)യോട്‌ സഹായം തേടുകയും അദ്ദേഹം അയാളെ സഹായിക്കുകയും ചെയ്ത സംഭവത്തിലെ സഹായതേട്ടത്തെ ഖുർആനിൽ ഇസ്തിഗാസ (സഹായത്തേട്ടം) എന്നാണ്‌ വിശേഷിപ്പിച്ചതു. (സൂ: ഖസസ്‌: 15). എന്നാൽ മൂസ(അ)നോടുള്ള ആ സഹായത്തേട്ടം അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലോ, ആ സഹായം അദൃശ്യമാർഗ്ഗത്തിലോ ആയിരുന്നില്ലതാനും. അതുകൊണ്ടു തന്നെ ഈ ഇസ്തിഗാസ അനുവദനീയ്യവും ചിലപ്പോൽ അനിവാര്യവുമെന്നും വരുന്നു.
അല്ലാഹുവിനു പുറമേ പല സഹായികളേയും സ്വീകരിച്ച അല്ലാഹു അല്ലാത്തവരോട്‌ ഇസ്തിഗാസ നടത്തുകയും അവർക്ക്‌ നേർച്ച വഴിപാടുകൾ അർപ്പിക്കുകയും ചെയ്ത മക്കാ മുശ്‌രിക്കുകൾ ഒരു ഭാഗത്തും, അല്ലാഹുവിനോട്‌ മാതം പ്രാർത്ഥിക്കുകയും അവനോട്‌ മാത്രം സഹായം തേടുകയും അവനു മാത്രം നേർച്ച വഴിപാടുകൾ അർപ്പിക്കുകയും ചെയ്യുന്ന വിശ്വാസികൾ മറുഭാഗത്തുമായി ബദറിൽ വെച്ച്‌ എറ്റുമുട്ടാൻ പോകുന്ന സന്ദർഭത്തിൽ പ്രവാചകതിരുമേനി (സ) അല്ലാഹുവോട്‌ നടത്തിയ ആ ചരിത്ര പ്രസിദ്ധമായ പ്രാർത്ഥന (സൂ: അൻഫാൽ: 9) അതിനേയും അല്ലാഹു വിശേഷിപ്പിച്ചതു ഇസ്തിഗാസ(സഹായത്തേട്ടം) എന്ന്‌ തന്നെയാണ്‌. ഇങ്ങനെ ഖുർആനിൽ വന്ന ഈ രണ്ട്‌ ഇസ്തിഗാസയും തമ്മിലുള്ള വെത്യാസം ഏത്‌  അൽപഞ്ജാനികൾക്ക്‌ പോലും മനസ്സിലാവുന്നതാണ്‌.
ഒരു വിശ്വാസി ചുരുങ്ങിയത്‌ 17 തവണയെങ്കിലും (സൂ: ഫത്വിഹ: 5)നിന്നോട്‌ മാത്രം ഞങ്ങൾ സഹായം തേടുന്നു എന്ന്‌  അല്ലാഹുവോട്‌ ചെയ്യുന്ന കരാറിലെ സഹായതേട്ടം കേവലം സൃഷ്ടികൾ തമ്മിലുള്ള സഹായർത്ഥനയല്ല എന്ന്‌ എതൊരാൾക്കും ഉൾകൊള്ളാൻ പ്രയാസമില്ലതന്നെ. പ്രാർത്ഥനയും സഹായത്തേട്ടവും ദുആയും ഒക്കെ മുജാഹിദുകൾ കൂട്ടിക്കുഴക്കുകയാണെന്നും ഞങ്ങൽ മഹാ?​‍ാരോട്‌ പ്രാർത്ഥിക്കുന്നില്ല സഹായം തേടുകമാത്രമാണ്‌ ചെയ്യുന്നത്‌ എന്നുമുള്ള മുസ്ലിയാക്കളുടെ വാദത്തിൻ​‍്‌ വായടപ്പൻ മറുപടി സുല്ലമി ഒരു കൊച്ചുദാഹരണത്തിലൂടെ വിശദീകരിച്ചു. മുഹിയിദ്ദേ‍ീൻ ശെയ്ഖിനോടൊന്ന്‌ പ്രാർത്ഥിക്കുന്ന രൂപം ?മുഹിയിദ്ദേ‍ീൻ ശെയ്ഖേ രക്ഷിക്കണേ!? എന്നാൽ അദ്ദേഹത്തോട്‌ ഇസ്തിഗാസ നടത്തുന്ന രൂപമോ ?മുഹിയിദ്ദേ‍ീൻ ശെയ്ഖേ രക്ഷിക്കണേ!? രണ്ടും തമ്മിലെന്താ വെത്യാസം ഒന്നുമില്ല. സദസ്യർക്ക്‌ കാര്യം പിടികിട്ടിയെങ്കിലും മുസ്ല്യാക്കൾക്ക്‌ പിടികിട്ടില്ലല്ലോ. മാത്രമല്ല ജീവിത കാലത്ത്‌ സ്വന്തം കഴുത്തിന്‌ നേരെവന്ന വെട്ട്‌ തടുക്കാൻ കഴിയാതെ വെട്ട്‌ കൊണ്ട്‌ ശഹീദായ ബദ്‌രീങ്ങളോട്‌ ആപൽ ഗട്ടങ്ങളിൽ രക്ഷിക്കണേ എന്ന്‌ വിളിച്ച്‌ തേടുന്നതിലുള്ള ബുദ്ധിശൂന്ന്യതയും സുല്ലമി ചൂണ്ടിക്കാണിക്കുകയുണ്ടായി. ഓരോരുത്തരുടെയും മനസ്സിൽ ഇത്തരം സംശയങ്ങളുടെ വിത്തുകൾ പാകിക്കൊണ്ടും യഥാർത്ത തൗഹീദ്‌ എന്താണെന്നും തൗഹീദില്ലാതെ മരിച്ചുപോയാലുള്ള ഭയാനകമായ അവസ്ഥയും അതിന്റെ ഗൗരവവും എന്തു കൊണ്ടാണ്‌ മുജാഹിദുകൾ ഇത്രയും പ്രാധാന്യത്തോടെ ഇത്‌ പറയുന്നത്‌ എന്നും വിശദീകരിച്ച്‌ കൊണ്ട്‌ നടന്ന വിഷയവതരണം അത്യന്തം സാരസമ്പൂർണ്ണമായിരുന്നു.
ചോദ്യോത്തരങ്ങൾ
സുന്നി ഭാഗത്ത്‌ നിന്നും ആരംഭിച്ച ചോദ്യം മുജാഹിദ്‌ വിഭാഗത്തിന്റെ വിഷയവതരണ വേളയിൽ ഉദ്ധരിച്ച (സൂ: ഫത്വിഹ: 5) എന്ന ആയത്തിന്ന്‌ മനുഷ്യകഴിവിന്നതീതമായ സഹായ ത്തേട്ടമാണ്‌ എന്നതിന്‌ തഫ്സീരുദ്ധരിക്കുക, മനുഷ്യകഴിവിന്നതീതമായ സഹായ തേട്ടമാണെങ്കിൽ സുലൈമാൻ നബി(അ) ബിൽഖീസിന്റെ സിംഹാസനം കൊണ്ടുവരുവാൻ തന്റെ ജനങ്ങളോട്‌ സഹായം തേടിയത്‌ ശിർക്കല്ലേ അതിനെ കുറിച്ച്‌ എന്ത്‌ പറയാനുണ്ട്‌? എന്നിവയായിരുന്നു. മുജാഹിദ്‌ ഭാഗത്ത്‌ നിന്നും ചോദ്യങ്ങൾക്ക്‌ മറുപടിപറഞ്ഞ നസീറുദ്ദീൻ റഹ്‌മാനി പരിശുദ്ധ ഖുർആനിലെ ആയത്തുകളുദ്ധരിച്ച്‌ പറഞ്ഞെങ്കിലും മുസ്ല്യാക്കളുടെ പതിവ്‌ ശൈലിയിൽ മറുപടി പറഞ്ഞില്ല എന്ന ആവർത്തനം മാത്രമാണുണ്ടായത്‌. ഖുർആൻ തന്നെ ഈ വിഷയത്തിൽ തഫ്സീറാണ്‌. "നിങ്ങൾ ന?യിലും ഭക്തിയിലും പരസ്പരം സഹായിക്കുക. തി?യിലും ശത്രുതയിലും പരസ്പരം സഹായിക്കരുത്‌? (സൂ: മാഇദ: 9) ആ ഒരൊറ്റ വാചകം കൊണ്ട്‌ തന്നെ ?നിന്നോട്‌ മാത്രം ഞങ്ങൾ സഹായം തേടുന്നു? എന്ന ആയത്തിനോട്‌ പ്രത്യക്ഷത്തിൽ എതിരായിവരുന്നു എന്നു തോന്നാം. എന്നാൽ എതിരല്ല. കാരണം രണ്ട്‌ ആയത്തുകളും വെത്യസ്തമായ ആശയങ്ങളെയാണ്‌ സൂചിപ്പിക്കുന്നത്‌ എന്നത്‌ കൊണ്ടു തന്നെ. അത്പോലെത്തന്നെ ഇയ്യാക എന്ന മഫ്‌ഊലിനെ മുന്തിച്ച്‌ ഹസ്ര് ചെയ്ത്കൊണ്ട്‌ തന്നെയാണ്‌ ആ പ്രയോഗമെന്നും മുഫസ്സിറുകൾ സൂചിപ്പിക്കുന്നു. അപ്പൊൾ മനുഷ്യ കഴിവിന്നതീതം എന്നത്‌ ആ വിഷയത്തിൽ മാത്രമല്ല പരസ്പരമുള്ള സഹായങ്ങൾക്കുപരിയായി പടച്ചതമ്പുരാനോട്‌ മാത്രം ചോദിക്കേണ്ട സഹായതേട്ടത്തെയാണ്‌ അവിടെ സൂചിപ്പിക്കുന്നത്‌ എന്നതിനാലാണ്‌ മനുഷ്യ കഴിവിന്നതീതം എന്ന്‌ പറയാനുണ്ടായ കാരണം. മറുപടി വളരെ വ്യക്തവും സാരവത്തുമാണെങ്കിലും മുസ്ല്യാക്ക?​‍ാർക്ക്‌ സമ്മതിച്ച്‌ ശീലമില്ലല്ലോ. യഥാർത്തത്തിൽ  മുജാഹിദ്‌ പക്ഷത്തിന്റെ വിഷയവതരണം ശ്രദ്ധിച്ച്‌ കേട്ട ഒരാൾ ഈ ചോദ്യം ഉന്നയിക്കുകതന്നെയില്ല. രണ്ട്‌ തരത്തിലുള്ള സഹായർത്ഥനക്ക്‌ ഖുർആനിൽ നിന്ന്‌ ആയത്തുകളുദ്ധരിച്ച്‌ ഉദാഹരണ സഹിതം സമർഥിക്കുകയും അതിൽ രണ്ടാമതായി പറഞ്ഞ അഥവാ സൃഷ്ടികൾ തമ്മിൽ കാര്യകാരണ ബന്ധങ്ങൾക്കധീനമായ സഹായർത്ഥനയല്ല തർക്കത്തിലിരിക്കുന്നതെന്നും. മറിച്ച്‌ അഭൗതികമായ സഹായം പ്രതീക്ഷിച്ചുള്ള സഹായതേട്ടമാണ്‌ വിഷയത്തിന്റെ മർമ്മമെന്നും വിഷയവതരണത്തിൽ ആദ്യമേ സൂചിപ്പിച്ചിരിന്നു. നിന്നോട്‌ മാത്രം സഹായം തേടുന്നു എന്ന്‌ അല്ലാഹുവിനോട്‌ കരാർ ചെയ്യുകയും പിന്നീട്‌ പലരോടും, ഫൈസിയുടെ തന്നെ ഉദാഹരണം പോലെ പോലിസുകാരനോട്‌ രക്ഷിക്കണേ എന്ന്‌ സഹായർത്ഥന നടത്തുമ്പോൾ അതിനെകുറിച്ചല്ല ഫാതിഹ സൂറത്തിലെ ഇയ്യാക്ക നസ്ത ഈൻ എന്നത്‌ എന്ന്‌ ഏവർക്കും മനസ്സിലാവുന്നതാണ്‌. പക്ഷെ മുജാഹിദുകളെ പരാജായപ്പെടുത്തി എന്ന്‌ വരുത്തിതീർക്കൽ മുസ്ല്യാക്കൾക്ക്‌ അത്യാവശ്യമായതിനാൽ എത്ര വ്യക്തമായി ഉത്തരം കൊടുത്താലും ഉത്തരം പറഞ്ഞില്ല മറുപടി പറഞ്ഞില്ല... തുടങ്ങി സ്ഥിരം പല്ലവി തുടർന്ന്‌ കൊണ്ടിരിക്കുന്നു. ഇനിയും തുടർന്ന്‌ കൊണ്ടേയിരിക്കും. അതിൽ മാത്രമാണ്‌ അവരുടെ നിലനിൽപും.

സുലൈമാൻ നബി(അ) ബിൽകീസിന്റെ സിംഹാസനം കൊണ്ടുവരാൻ തന്റെ മുന്നിലുള്ളവരോട്‌ മനുഷ്യകഴിവിന്നതീതമായ സഹായതേട്ടം നടത്തി, അത്‌ ശിർക്കല്ലേ എന്ന ചോദ്യം തന്നെ തെറ്റാണ്‌. സുലൈമാൻ(അ) സഹായം അപേക്ഷിച്ചിട്ടേ ഇല്ല. അതിൽ ഉപയോഗിച്ചിരിക്കുന്ന പദം തന്നെ അതി ശക്തമായ കൽപനയാണ്‌. നൈമിഷികമായ സമയത്തിനുള്ളിൽ സിംഹാസനം കൊണ്ടുവരിക എന്നത്‌ ഒരാൾക്കും സാധ്യമല്ല എന്ന്‌ തെളിയിക്കുവാനായി തന്റെ മുന്നിലുള്ളവരെ ഉത്തരം മുട്ടിക്കുകയും എന്നാൽ ഇത്‌ അല്ലാഹുവിന്റെ ഖുദ്‌റത്തായും സുലൈമാൻ(അ) അല്ലാഹുവിന്റെ പ്രവാചകനാണ്‌ എന്നതിന്നുള്ള മുഅ​‍്ജിസത്തുമായിട്ടാണ്‌ ഈ സംഭവത്തെ കാണേണ്ടത്‌ എന്ന്‌ ഇമാം റാസി(റ) യുടെ തഫ്സീറിൽ നിന്നും ഇബാറത്തുകൾ ഉദ്ധരിച്ച്‌ വ്യക്തമാക്കിയതിനെ കുറിച്ച്‌ മറുപടി മുട്ടിയ മുസ്ല്യാർ മറ്റ്‌ ധാരാളം ചോദ്യങ്ങൾ ഉന്നയിക്കാനുള്ള അവസരത്തിൽ അതിനുപയോഗിക്കാതെ പതിവ്‌ അടവ്‌ ആവർത്തിച്ചതിനാൽ സദസ്സിനു പോലും അരോചകമായി അനുഭപ്പെടുകയും അതിലുള്ള അസ്വസ്ഥത അവർ പ്രകടിപ്പിക്കുകയും ചെയ്തത്‌ കാണാമായിരുന്നു. സുലൈമാൻ നബി(അ) സിംഹാസനം കൊണ്ടുവരാൻ ഇസ്തിഗാസ നടത്തുകയും അദ്ദേഹത്തിന്റെ സദസ്സിലുള്ള ഒരു വലിയ്യ്‌ അത്‌ കണ്ണ്‌ ചിമ്മി തുറക്കുന്നതിനുമുൻപ്‌ കൊണ്ടുവരികയുമായിരുന്നു എന്ന മുസ്ല്യരുടെ വാദപ്രകാരം സുലൈമാൻ (അ) തന്റെ സദസ്സിലുള്ളവരേക്കാൾ കഴിവില്ലാത്ത ആളായി മാറുന്നു. കാരണം സദസ്സിലുള്ള ആളുകളോട്‌ സഹായം തേടുക വഴി അല്ലാഹു കാറ്റിനെ കീഴ്പെടുത്തിക്കൊടുത്ത, ജിന്നുകളെ അധീനതയിൽ നൽകപ്പെട്ട പക്ഷിമൃഗാതികളോട്‌ സംസാരിക്കാനുള്ള കഴിവ്‌ നൽകപ്പെട്ട തുടങ്ങി പല മുഅ​‍്ജിസത്തുകളും നൽകപ്പെട്ട അല്ലാഹുവിന്റെ പ്രവാചകനായ സുലൈമാൻ (അ)ന്ന്‌ അതിനുള്ളകഴിവ്‌ ഇല്ല എന്നു വരുന്നു. മാത്രമല്ല അദ്ദേഹത്തേക്കാൾ കഴിവുള്ള ഒരാൾ തന്റെ സദസ്സിലുണ്ടെന്നും വരുന്നു. ഇക്കാരണങ്ങളൊക്കെ വിശദീകരിച്ചുകൊണ്ടാണ്‌ ഇമാം റാസി(റ) തന്റെ തഫ്സീറിൽ സുലൈമാൻ (അ) മിന്റെ സദസ്സിലെ ഓരാളാണ്‌ കൊണ്ടുവന്നത്‌ എന്ന വാദത്തെ ഖണ്ഢിച്ചതു. ഇത്‌ ആറ്‌ തവണ ആവർത്തിച്ച്‌ പറഞ്ഞെങ്കിലും അങ്ങിനെ തെഫ്സീറിലില്ല എന്ന്‌ പറയാനോ, അതിനെ അംഗീകരിക്കുവാനോ അവർ തെയ്യാറായില്ല എന്നത്‌ തന്നെ സത്യത്തെക്കാൾ അവർ വിലമതിക്കുന്നത്‌ മറ്റെന്തിനോക്കെയോ ആണെന്ന്‌ വ്യക്തമാണ്‌.
മുജാഹിദ്‌ വിഭാഗത്തിന്റെ ചോദ്യം
വദ്ദ്‌ സുവാഅ​‍്‌ യഗോ‍ാസ്‌ യഊഖ്‌ നസ്വ്‌റ്‌ തുടങ്ങിയവരോട്‌ ഇസ്തിഗാസ നടത്താൻ പറ്റുമോ എന്നായിരുന്നു മുജാഹിദുകളുടെ ആദ്യത്തെ ചോദ്യം. ചോദ്യം കൊള്ളേണ്ടിടത്ത്‌ തന്നെ പതിക്കുകയും സുന്നികളെ നന്നായി വെട്ടിലാക്കുകയും ചെയ്തു എന്ന്‌ അവരുടെ മറുപടിയിൽ നിന്ന്‌ തന്നെ വ്യക്തമാവുന്നു. വളരെ ആശ്ചര്യകരമായ മറുപടിയായിരുന്നു അവരിൽ നിന്നും കേൾക്കാൻ കഴിഞ്ഞത്‌. എന്നാൽ മുജാഹിദുകളുടെ തെളിവുകളുടെ പിൻബലത്തോടെയുള്ള ആക്രമണത്തിൽ പിടിച്ചുനിൽക്കാനാവാതെ അവർക്ക്‌ പറഞ്ഞത്‌ തിരുത്തേണ്ടിയും വന്നു. "വദ്ദ്‌ സുവാഅ​‍്‌ .... തുടങ്ങിയ ബിംബങ്ങളെ ദൈവങ്ങൾ എന്ന നിലക്കാണ്‌ അവരോട്‌ പ്രാർത്ഥിച്ചിരുന്നത്‌, സഹായം ചോദിച്ചിരുന്നത്‌, ആരാധിച്ചിരുന്നത്‌, അതിനാൽ ഇത്തരം ബിംബങ്ങളോട്‌ ;ദൈവങ്ങളോട്‌ പ്രാർത്ഥിക്കുന്നത്‌ നമ്മുടെ വിഷയമല്ല ഇലാഹ്‌ എന്ന നിലക്ക്‌ സുന്നികൾ പ്രാർത്ഥിക്കുന്നില്ല. എന്നാൽ അമ്പിയാക്കൾ ഔലിയാക്കൾ, സ്വാലിഹീങ്ങൾ തുടങ്ങിയവരോട്‌ അല്ലാഹു അവർക്ക്‌ നൽകിയ മുഅ​‍്ജിസത്ത്‌ കറാമത്ത്‌ കൊണ്ട്‌ സഹായിക്കും എന്ന വിശ്വാസത്തിൽ ചോദിക്കുകയാണ്‌. വദ്ദ്‌ സുവാഅ​‍്‌ തുടങ്ങിയവരെ സംബന്ധിച്ച്‌ നമുക്കാർക്കും അറിയില്ല. അവർ സ്വാലിഹീങ്ങളാണെന്ന്‌ ആരും പറഞ്ഞിട്ടില്ല, തുടങ്ങി.... മുജാഹിദുകളുടെ ചോദ്യം നൽകിയ വെപ്രാളത്തിൽ ഉരുവിട്ട ജൽപനങ്ങൾ കേട്ട്‌ സദസ്സിൽ പോലും അമ്പരപ്പ്‌ ദൃശ്യമായിരുന്നു. മറുപടി പറഞ്ഞ ആബ്ദുൽ കരീം സാഹിബിന്‌ തന്റെ അമളി പിടികിട്ടിയിരുന്നു. അദ്ധേഹത്തിനും മറ്റും അവരെ കുറിച്ച്‌ അറിയില്ലായിരിക്കാം പക്ഷെ എല്ലാവരും അങ്ങിനെയാവില്ലല്ലോ. മാത്രമല്ല അത്തരത്തിലുള്ള സഹായതേട്ടം ശിർക്ക്‌ തന്നെയാണെന്നാണ്‌ ഞങ്ങളുടെ വാദമെന്നും അതിനാൽ ഇതുപോലുള്ള ചോദ്യങ്ങൾ ചോദിക്കരുതെന്ന്‌ (അവരുടെ തന്നെ ഭാഷയിൽ) മുജാഹിദുകളോട്‌ ഇസ്തിഗാസനടത്താനും മറന്നില്ല. വദ്ദ്‌ സുവാഅ​‍്‌ തുടങ്ങിയവരോട്​‍്‌ ഇസ്തിഗാസ നടത്താമോ എന്ന ചോദ്യത്തിനാണ്‌ അച്ചൻ പത്തായത്തിലില്ല എന്നപോലെ കരണം മറിയേണ്ടിവന്നത്‌. വദ്ദ്‌ സുവാഅ​‍്‌ തുടങ്ങിയ നാമങ്ങൾ (അസ്മാഉ രിജാലിൻ സ്വാലിഹീന മിൻ ഖൗമി നൂഹ്‌) നൂഹ്‌ നബിയുടെ ഖൗമിൽപെട്ട സ്വാലിഹീങ്ങലുടെ പേരായിരുന്നു അവ എന്ന്‌ സഹീഹ്‌ ബുഖാരിയിലെ ഹദീസ്‌ ഉദ്ദരിച്ച്‌ മുജാഹിദ്‌ ഭാഗത്ത്‌ നിന്നും വളരെ ശക്തമായ ഭാഷയിൽ ഗണ്ഢിച്ചപ്പോൾ സുന്നി ഭാഗത്തുള്ളവർ ജാള്യത മറക്കാൻ പാട്പെടുന്നത്‌ കാണാമായിരുന്നു. ഏറേതാമസിയാതെ തങ്ങളൂടെ വാദം മുജാഹിദുകൾ അവരെക്കൊണ്ട്‌ തിരിത്തിച്ചു. അവർ സ്വാലിഹുകളാണെന്നും അങ്ങിനെ ഉറപ്പായാൽ അവരോട്‌ ഇസ്തിഗാസ നടത്താമെന്നും ഫൈസി പ്രതികരിച്ചപ്പോൾ അടുത്ത ചോദ്യശരങ്ങൾ മുജാഹിദുകളുടെ ഭാഗത്ത്‌ നിന്നും വന്നു പതിച്ചു. മറുപടി പറയാതിരിക്കാൻ ഫൈസിയും കൂട്ടരും ആടവുകൾ പയറ്റിനോക്കി. പ്രേക്ഷകരിൽ നിന്നും ചോദിച്ച ഒരു ചോദ്യത്തിന്‌ മുസ്ല്യാക്കൾ അറിയാതെ സത്യം തുറന്ന്‌ പറഞ്ഞു പോകുന്നു. സത്യം ഒരുപാട്‌ കാലം മറച്ച്‌ വെക്കാനാവില്ലല്ലോ. പരിശുദ്ധഖുർആനിൽ ധാരാളം പ്രാർത്ഥനകൾ കാണുന്നു, എന്നാൽ അല്ലാഹു അല്ലാത്തവരോടുള്ള വല്ല പ്രാർത്ഥനയും ഖുർആനിൽ ഉണ്ടോ? ഇതായിരുന്നു ചോദ്യം. നായര്‌ പിടിച്ചപുലിവാല്‌ എന്ന്‌ കേട്ടിട്ടേയുള്ളൂ. ഫൈസിക്കും കൂട്ടർക്കും സത്യം പറയേണ്ടിവന്നു. അങ്ങിനെ ഖുർആനിലില്ല !!!!!!!. എന്നാൽ ഇലാഹാണെന്ന്‌ വിശ്വസിച്ച്‌ പ്രാർത്ഥിച്ചാലേ ശിർക്കാവുകയുള്ളൂ. അല്ലാത്ത നിലക്ക്‌ പ്രാർത്ഥിക്കാവുന്നതാണ്‌. അത്‌ ശിർക്കാവുകയില്ല. എന്ന പതിവ്‌ ഒരു ഒഴുക്ക?ട്ടിൽ പറഞ്ഞുപോയപ്പൊൾ; ഇലാഹാണെന്ന്‌ വിശ്വസിച്ച്‌ പ്രാർത്ഥിക്കണോ? വിശ്വസിച്ചാൽ തന്നെ ശിർക്കാവുന്നതല്ലേ എന്ന മുജാഹിദ്‌ പക്ഷത്തുനിന്നുമുണ്ടായ പ്രതികരണത്തിന്‌ പക്ഷെ ദീർഗ്ഗമായ മൗനമായിരുന്നു മറുപടി. 
മുജാഹിദുകളുടെ  ചോദ്യങ്ങൾ ഒന്നും തന്നെ മറുപടിലഭിക്കാതെ ഇപ്പോഴും ബാക്കിനിൽക്കുന്നു. വദ്ദ്‌ സുവാഅ​‍്‌ തുടങ്ങിയവരോട്‌ ഇസ്തിഗാസ നടത്താമോ?, നടത്താമെന്നാണെങ്കിൽ റസൂൽ (സ) അങ്ങിനെ ചെയ്യാൻ കൽപിച്ചൊ?, സ്വഹാബികളാരെങ്കിലും ആങ്ങിനെ ചെയ്തൊ?, ഇഹ്ദിന സ്വിറാത്വൽ മുസ്തഖീം(ഞങ്ങളെ നീ നേർമാഗ്ഗത്തിലാക്കേണമേ) എന്ന്‌ അല്ലാഹു അല്ലാത്തവരോട്‌ ഇസ്തിഗാസ നടത്താൻ പാടുണ്ടോ? തുടങ്ങിയ ചോദ്യങ്ങൾ ബാക്കി വെച്ച്‌, സംവാദ സദസ്സിൽ നിന്ന്‌ തന്നെ ഉയർന്ന്‌ വന്ന ചോദ്യമായ മുജാഹിദുകൾ പറയുന്നത്‌ പോലെ ?അല്ലാഹുവിനോട്‌ മാത്രം ഇസ്തിഗാസ നടത്തി അവനോട്‌ മാത്രം പ്രാർത്ഥിച്ച്‌ നേർച്ച വഴിപാടുകൾ അവന്ന്‌ മാത്രം അർപ്പിച്ച്‌ അല്ലാഹുവിനു പുറമെയുള്ള യാതൊരാൾക്കും ഇസ്തിഗാസ, പ്രർത്ഥന, നേർച്ചകളോന്നും നൽകാതെ സ്വാലിഹായി ജീവിച്ചാൽ അവന്റെ ജീവിതത്തിലെന്ത്‌ നഷ്ടമാണൂണ്ടവുക. മറ്റാരോടും ഇസ്തിഗാസ നടത്താത്തതിന്റെ പേരിൽ അല്ലാഹു പരലോകത്ത്‌ വെച്ച്‌  അവനെ ശിക്ഷിക്കുമോ? തുടങ്ങി വിവിധ സംശയങ്ങൾക്കും ചിന്താ ദീപങ്ങൾക്കും തിരികൊളുത്തി സംവാദം അവസാനിക്കുമ്പോൾ; അല്ലാഹുവിന്റെ ഏകത്വത്തിൽ ഇസ്തിഗാസ എന്ന മായം ചേർത്ത്‌ പാമരസമൂഹത്തെ തങ്ങളുടെ ദുർവ്യാഖ്യാനങ്ങളിൽ കാലാകാലം തളച്ചിടാം എന്ന വ്യാമോഹത്താൽ എട്ടുകാലി വലയേക്കാൾ ദുർബലമായ തെളിവുകളുമായി  മുജാഹിദുകളെ മുട്ടുകുത്തിക്കാമെന്ന്‌ ധരിച്ച്‌ വന്ന പുരോഹിത?​‍ാരെ ഇസ്ലാമിന്റെ അജയ്യമായ പ്രമാണങ്ങൾക്ക്‌ മുന്നിൽ ആല്ലാഹുവിന്റെ അപാരമായ സഹായത്താൽ അടിയറവ്‌ പറയിച്ചതിന്റെ ചാരിതാർത്ഥ്യത്തോടെ മുജാഹിദുകൾ തങ്ങളുടെ തൗഹീദി പ്രബോധനവുമായി മുന്നോട്ട്‌ പോകുന്നു. പരലോക രക്ഷ ആഗ്രഹിക്കുന്ന ഏതൊരാളും സത്യം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരട്ടെ. അല്ലാഹു അനുഗ്രഹിക്കുമാറാവട്ടെ.

3 comments:

ashraf said...

fantastic delivery.BARAKALLAH FEE KUM

WAHAB KP said...

Dear,
Have read pots. But fed up with this kind of meaningless subjects.
Expect more interesting and useful subjects in your blog.
thanks a lot..
wahab payyoli

സുഹൈൽ മേലടി said...

Tanks for your comments and support. Jazakallhu Khairan