30.11.11

2 അദാമിന്റെ മകൻ അബുവും അബുൽ അഅലാ മൗദൂദിയും


അരാണ്‌ ആദാമും മകൻ അബുവും, അതൊരു സിനിമാ പേരാണ്‌.   'ആദാമിന്റെ മകൻ അബു.  അബു സിനിമയിലെ കഥാപാത്രമാണോ അധികപ്രസംഗി പ്രസ്തുത സിനിമ കണ്ടിട്ടില്ലാത്തതിനാൽ അതറിയില്ല. എന്നാൽ ആരാണ്‌ അബുൽ അഅ​‍്‌ലാ മൗദൂദി. ജമാഅത്തെ ഇസ്‌ലാമിയുടേ സ്ഥാപകൻ. ഇവർ രണ്ടും തമ്മിലുള്ള ബന്ധമെന്താണെന്ന്‌ ചോദിച്ചാൽ അതൊന്നു ചുരുക്കിപ്പറയാം. പ്രതിമകൾക്കെതിരിൽ ശബ്ധിച്ച ശ്രീനാരായണ ഗുരുവിന്റെ അനുയായികൾ എന്നാപ്പിന്നെ ഗുരുവിന്റെ പ്രതിമതന്നെ ആയിക്കളയാം എന്ന മട്ടിൽ ഗുരുപ്രതിമ സ്ഥാപിച്ച പോലെയുള്ള ബന്ധമാണെന്ന്‌ പറയാം.
കുറച്ചു മുൻപ്‌ ബഹ്‌റൈനിലെ ജമാഅത്തെ ഇസ്‌ലാമിയുടെ സംഘടനയായ കെ..ജിയുടെ യുവജന വിഭാഗം യൂത്ത്‌ ഇന്ത്യ (സോളിഡാരിറ്റിയുടേ ബഹ്‌റൈൻ രൂപമാണത്രെ) ഒരു ചലച്ചിത്ര മേള സംഘടിപ്പിച്ചിരുന്നു. അതിൽ പ്രദർശിപ്പിച്ച സിനിമകളിൽ പെട്ടതാണ്‌ ആദാമിന്റെ മകൻ അബു, നന്ദിതാ ദാസിന്റെ ഫിറാഖ്‌ തുടങ്ങിയവ. ജമാഅത്തെ ഇസ്‌ലാമിയുടെ സ്വാധീനത്തിൽ നടക്കുന്ന അറബി കോളേജുകളിൽ പോലും ഇത്തരം സിനിമ പ്രദർശനം നടത്തിയിട്ടുണ്ടത്രെ.

മൗദൂദി പറഞ്ഞു  സിനിമകൾ പാടില്ല എന്ന്‌. മറ്റെല്ലാ കാര്യത്തിലും മൗദൂദിയെ തള്ളിപ്പറഞ്ഞ ജമാഅത്തെ ഇസ്‌ലാമിക്കാർ ഈകാര്യത്തിലും അദ്ദേഹത്തെ തള്ളി എന്നുമാത്രമല്ല, ഇസ്‌ലാമിക ദഅ​‍്‌വത്തിന്‌ ഉപയോഗിക്കേണ്ട സമയം, ധനം, സംഘടന സംവിധാനം, മാധ്യമസ്വാധീനം, എല്ലാം ഇപ്പോൾ സിനിമാ പ്രദർശനം, ചലച്ചിത്ര മേള സംഘടിപ്പിക്കുക, സിനിമയെ കുറിച്ചുള്ള സെമിനാരുകൾ സംഘടിപ്പിക്കുക തുടങ്ങിയവക്കായി ചെലവഴിക്കുന്നു. ജമാഅത്തെ ഇസ്‌ലാമി സിനിമ നിർമ്മിക്കുന്നതിനോ പ്രദർശിപ്പിക്കുന്നതിനോ ചലത്തിത്ര മേള നടത്തുന്നതിനോ എന്താണിത്ര അപരാധം എന്ന്‌ ആരെങ്കിലും ചോദിച്ചാൽ ഇത്‌ ഇസ്‌ലാമിക പ്രസ്ഥാനം എന്ന ലാബലിൽ നടത്തുന്നതിലുള്ള പ്രയാസം മാത്രമേ ഉള്ളു എന്നു പറയാം.
ആദാമിന്റെ മകൻ അബുവിലേക്ക്‌ തന്നെ വരാം. എന്താണ്‌ പ്രസ്തുത സിനിമയുടെ ഇതിവൃത്ത്വം. കൃത്യമായി അറിയില്ല. എന്നാൽ ഈ വ്വിഷേകമായി സംസാരിക്കുമ്പോൾ ഒരു ജമാഅത്തുകാരനിൽ നിന്നും കേൾക്കാൻ കഴിഞ്ഞത്‌ ഒരാൾ ഹജ്ജിന്‌ പോവാൻ ശ്രമിക്കുന്നതും അതിന്‌ പ്രയാസം നേരിടുന്നതുമൊക്കെയാണത്രെ.
ജമാഅത്തിന്റെ, എസ്‌..ഒ യുടെ, സോളിഡാരിറ്റിയുടെയൊക്കെ പ്രഭാഷണത്തിലും, അവരുടെ പ്രസിദ്ധീകരണങ്ങളിലും മുഖ്യമായി കാണുന്ന ഒന്നാണ്‌ സാമ്രാജ്യത്ത വിരോധം. പാശ്ചാത്യൻ ഉൽപന്നങ്ങൾക്കെതിരിലുള്ള സമരം, പ്രകടനം, ധർണ്ണ എന്നിങ്ങനെയാണ്‌ പോരാട്ടങ്ങളുടെ രൂപം. എന്നാൽ സിനിമയുടെ കാര്യത്ത്യൽ അതും പറ്റും ജമാഅത്തെ ഇസ്ലാമിക്ക്‌. സോളിഡാരിറ്റി  കോഴൊക്കോട്‌ കല്ലായി റോഡിലെ മെറ്റ്രോ ടൂറിസ്റ്റ്‌ ഹോമിൽ സംഘടിപ്പിച്ച ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച സിനിമകൾ ഇവയാണ്‌.  ഉദ്ഘാടന സിനിമ ലൂയി ഗൈജൺ (ചൈനീസ്‌), ബാറ്റിൽ ഇൻ സീറ്റിൽ (അമേരിക്ക) അങ്ങിനെ പോകുന്നു. അമേരിക്കയുടെ സിനിമ സാമ്രാജ്യത്തിന്‌ അധീതമാണോ.
ഈ സിനിമ ജമാഅത്തെ ഇസ്‌ലാമി എന്ന പ്രസ്ഥാനത്തിന്റെ ലേബലിൽ കാണിച്ചതു കൊണ്ട്‌ ജമാഅത്തെ ഇസ്‌ലാമിക്ക്‌ എന്ത്‌ നേട്ടമാണ്‌ ലഭിച്ചതു. ഈ സിനിമകൊണ്ട്‌ എത്ര മുസ്‌ലിംകൾക്കാണ്‌ നേട്ടമുണ്ടായത്‌. ഈമാനിന്റെ കാര്യത്തിൽ!, ഇഖ്‌ലാസിന്റെ കാര്യത്തിൽ!, തസ്കിയ്യത്ത്‌?!, ഒന്നുമില്ല അല്ലേ. പോട്ടെ  ലോകത്ത്‌ ഏതെങ്കിലും സിനിമ കണ്ടിട്ട്‌ നന്നായ ആരെയെങ്കിലും ജമാഅത്തെ ഇസ്‌ലാമിക്കാർക്ക്‌ കാണിക്കാൻ കഴിയുമോ?. ഇല്ലെങ്കിൽ ഇതിന്‌ ചെലവഴിക്കുന്ന ധനം, സമയം, മറ്റു സംവിധാനങ്ങൾ അല്ലാഹുവിന്റെ പരിശുദ്ധ ഖുർആനിനെ കുറിച്ച്‌ പറയാൻ ചെലവഴിച്ചു കൂടെ?
അബുൽ അഅ​ലാ മൗദൂദിയെ കുറിച്ച്‌, അദ്ദേഹത്തിന്റെ വീക്ഷണത്തിലുണ്ടായ വ്യതിയാനത്തെ കുറിച്ച്‌ ആരെങ്കിലും പറഞ്ഞാൾ തിളക്കുന്ന ചോരയും മുറുകുന്ന അവേശവും എന്തെ സംഗീതത്തെ കുറിച്ചും സിനിമയെ കുറിച്ചും മൗദൂദി പറഞ്ഞ ആശയം സ്വീകരിക്കാൻ കാണുന്നില്ല.
ശിർക്കിൽ അകപ്പെട്ടിരിക്കുന്ന ഭൂരിഭാഗം മുസ്‌ലിംകൾക്കും തൗഹീദ്‌ പറഞ്ഞു കൊടുക്കുന്നത്‌ ശാഖാപരം. പ്രവാചകന്റെ സുന്നത്തിനെ കുറിച്ച്‌ പറഞ്ഞാൽ അത്‌ നിസ്സാരമായ കാര്യങ്ങൾ. അതൊക്കെ പരലോകത്തിന്റെ കാര്യം അവിടെ നരകമോ സ്വർഗ്ഗമോ എന്തായാലും അത്‌ നിസ്സാരം. പിന്നെ ഇവിടെ അത്തരം വിഷയങ്ങൾ പറഞ്ഞ്‌ സമൂഹത്തിൽ ഭിന്നിപ്പ്‌ വരുത്തരുത്‌. എല്ലാവർക്കും സ്വീകാര്യമായ സിനിമ, ഗാനമേള, നാടകം, ചിത്രീകരണം തുടങ്ങിയവയാണ്‌ മൗലികവും അടിസ്ഥാനപരവുമായ വിഷയം. ഈ ജമാഅത്തെ ഇസ്‌ലാമിയുടെ പേരിൽ നിന്നും ഇസ്‌ലാമി എന്ന്‌ ഒന്നു ഒഴിവാക്കിയിരുന്നെങ്കിൽ!

2 comments:

..naj said...

പ്രതികരണം കൊള്ളാം.Suhail

മൌദൂദിയുടെ "എന്റെ അഭിപ്രായം" എന്നതില്‍ തന്നെ വ്യക്തിപരം എന്നത് വ്യക്തമാണല്ലോ. നിരീക്ഷണങ്ങള്‍ അഭിപ്രായങ്ങളെ സ്വാദീനിക്കാരുണ്ട്.

സമൂഹത്തില്‍ സിനിമ സാര്‍വത്രികമായ സാഹചര്യത്തില്‍, ചാനലുകളുടെ/മീഡിയകളുടെ അതിപ്രസരത്തില്‍, സിനിമകളില്‍ നിന്നും സീരിയകലുകളിലേക്ക് സമൂഹത്തെ കെട്ടിയിടുന്ന വിഷ്വല്‍ സംസ്കാരത്തില്‍, അതെ മീഡിയ ഉപയോഗിച്ച് സമൂഹത്തെ നന്മയുടെ സന്ദേശം നല്‍കുന്ന ജീവിത യധാര്ത്യങ്ങളെ പ്രതിഫലിപ്പിക്കുക എന്നത് മാത്രമാണ് സിനിമയെ എന്നര്‍ത്ഥത്തില്‍ ജമാ അത്‌ മനസ്സിലാക്കുന്നത് . ആദാമിന്റെ മകന്‍ അബു സമൂഹത്തിനു വ്യക്തമാണ്. നന്മയുടെ പ്രധിനിധാനത്തില്‍ നിന്നും സിനിമയെന്ന മേഖലയെ തങ്ങള്‍ നിര്‍വചിച്ച മതം എത്രത്തോളം അകറ്റി നിരുതിയോ അത്രത്തോളം അതിനെ തിന്മയുടെ വക്താക്കള്‍ ഹൈജാക്ക് ചെയ്തു കച്ചവട വല്ക്കരിചു, അശ്ലീല വല്ക്കരിചു സമൂഹത്തില്‍ തിന്മക്കു വളം നല്‍കി. അപ്പോഴൊക്കെ അതിനെയൊക്കെ അമ്ഗീകരിക്കുന്നപോലെ ഈ വിമര്‍ശിക്കുന്നവര്‍ നിശബ്ദമായി. എ പദങ്ങളും, അവയുടെ പോസ്ടരുകളും കണ്മുമ്പില്‍ ഉണ്ടായിട്ടും തങ്ങളുടെ മതത്തിന്റെ ഓരത്ത് കൂടി ഒളികണ്ണിട്ടു നോക്കി നടന്നു പോകുകയല്ലാതെ ഒന്നും ചെയ്യാന്‍ തയ്യാരില്ലാതവരുടെ ഈ "വിമര്‍ശന" ത്തില്‍ ഒരു കഴമ്പു പോലുമില്ല. വെറുതെ മതത്തിന്റെ പേര് പറഞ്ഞ് വളര്‍ത്തുന്ന താടികളില്‍ മാത്രം നോക്കുന്നവര്‍ സമൂഹത്തെ / യുവാക്കളെ ഗ്രസിച്ചിരിക്കുന്ന തിനമാകള്‍ക്ക് പ്രേരകമാകുന്ന ദൃശ്യാ വിരുന്നുകല്‍ക്കെതിരെ ഒന്ന് ""വിരല്‍"" അനക്കിയെങ്കില്‍ ഈ വിമര്‍ശനത്തില്‍ കുറച്ചെങ്കിലും ന്യായീകരണം കാണുമായിരുന്നു. എന്തായാലും, ഷക്കീല പടങ്ങള്‍ സാമൂഹികവല്‍ക്കരിക്കപെടുന്ന സാഹചര്യത്തില്‍ ആദാമിന്റെ മകന്‍ അബുവിനെ സമൂഹത്തിന്റെ മുമ്പില്‍ വെക്കുന്നതിലെ ഇസ്ലാമിക കാഴ്ചപാടിനെ കാണാതെ പോകുന്നവര്‍ എന്തിനെയാണ് പ്രോത്സാഹിപ്പിക്കുന്നത് എന്ന് പറയാതെ പറയുകയാണോ !!!! അധിക പ്രസംഗം എന്ന തലകെട്ട് തികച്ചും അനുയോജ്യം എന്ന് ബ്ലോഗര്‍ തന്നെ തെളിയിക്കുന്നു !!!

നാജ്‌..

PS. see the film before criticizing !

..naj said...

www.islamikam.blogspot.com