29.8.11

0 ഈദുൽ ഫിത്വർ


 ( ഫുഖാ സെന്ററിന്‌ വേണ്ടി 2010 എഴുതിയത്‌)
അല്ലഹു അക്ബ.................. അല്ലാഹു അക്ബ ..................
ലോക മുസ്ലിംക അല്ലാഹുവിനെ മഹത്തപ്പെടുത്തി ഈദ്‌ മുസല്ലയി ഒരുമിച്ച്‌ കൂടുന്ന സുദിനം .. ഈദു ഫിത്വ.സന്തോഷത്തോടെ ആഹ്ലാദത്തോടെ അവ ഉരുവിടുന്നു
‘അല്ലാഹു അക്ബ ....... വലില്ലാഹി ഹംദ്‌.....' സ്തുതിക അത്രയും അല്ലാഹുവിന്നാകുന്നു.
വിശ്വാസികക്ക്‌ രണ്ട്‌ ആഘോഷങ്ങളാണ്‌ അല്ലാഹു നിയമ വിധേയമാക്കിയത്‌. ഈദു ഫിത്വറും ഈദു അധയും. അവ രണ്ടും ദൈവ പ്രീതിക്കായുള്ള ത്യാഗ പരിശ്രമങ്ങളേയും അപ്പണ ബോധത്തെയും പ്രതിനിധീകരിക്കുന്നു.

25.8.11

0 സകാത്തുൽ ഫിത്വറും ഈദ്‌ ആഘോഷവും


( ഫുഖാ സെന്ററിന്‌ വേണ്ടി 2009 എഴുതിയത്‌)
പുണ്യങ്ങ പെയ്തിറങ്ങും വസന്തനാളുക വിടപറയുകയാണ്‌. അന്നപാനീയങ്ങ മുന്നിലുണ്ടെങ്കിലും സ്രഷ്ടാവിന്റെ കപന അനുസരിച്ച്‌ അവ ഉപേക്ഷിച്ചു. പക്ഷെ വ്രതശുദ്ധിയുടെ ചൈതന്യത്തെ നശിപ്പിക്കുന്ന സംസാരങ്ങളും മറ്റ്‌ പ്രവത്തനങ്ങളും ഉപേക്ഷിക്കാനായോ?. ഇല്ലെങ്കി പട്ടിണികിടന്നത്കൊണ്ട്‌ മാത്രം എന്ത്‌ ഫലം. ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനവേളയി വന്ന്‌ പോകുന്ന പോരായ്മക പരിഹരിക്കാ പരമകാരുണികനായ അല്ലാഹു തന്നെ വ്യവസ്ഥ ചെയ്തു. "സകാത്തു ഫിത്വ" അത്‌ നോമ്പുകാരന്ന്‌ ശുദ്ധീകരണവും ദരിദ്രന്ന്‌ ഭക്ഷണവുമാണ്‌. നോമ്പി വന്നുപോയ വീഴ്ചക സകാത്തു ഫിത്വറി പരിഹൃതമാവണം.

10.8.11

0 സകാത്ത്‌

(അൽ അൻസാർ സെന്ററിന്‌ വേണ്ടി എഴുതിയത്‌)

ധനം മനുഷ്യന്റെ നിലനിപ്പിന്ന്‌ ഏറ്റവും അനിവാര്യമായ ഒരു ഘടകമണ്‌. മറ്റെല്ലാമെന്നത്‌ പോലെത്തന്നെ എല്ലാവക്കും ഒരു പോലെ ഇത്‌ നകപ്പെട്ടിട്ടില്ല. നമ്മുടെ സമ്പത്തും മറ്റ്‌ കൈവശമുള്ളതുമെല്ലാം തന്റെ പരിശ്രമഫലമായി മാത്രമുണ്ടായതാണെന്നും അതിന്റെ പൂണ്ണ ഉടമസ്ഥാവകാശം തന്റേതുമാത്രമാണെന്നുമാണ്‌ പൊതുവേ മനുഷ്യന്റെ ചിന്ത. എന്നാ സാക്ഷാ ഉടമസ്ഥ സ്രൃഷ്ടാവും സംരക്ഷകനും സവ്വലോക പരിപലകനുമായ അല്ലാഹുവാണെന്നാണ്‌ ഇസ്ലാം പഠിപ്പിക്കുന്നത്‌.അല്ലാഹുവിന്റേതാകുന്നു ആകാശ ഭൂമികളിലുള്ളതെല്ലാം. അല്ലാഹുവിങ്കലിലേക്കാണ്‌ കാര്യങ്ങ മടക്കപ്പെടുന്നത്‌. (വിശുദ്ധ ഖു 3:109) തന്റെ സ്വത്ത്‌ തനിക്ക്‌ ഇഷ്ടമുള്ളത്പോലെ സൂക്ഷിച്ച്‌ വെക്കുകയോ ചെലവഴിക്കുകയോ ചെയ്യുമെന്ന്‌ പറയാ ഒരു സത്യവിശ്വാസിക്ക്‌ അവകാശമില്ല. എല്ലാറ്റിന്റെയും ഉടമസ്ഥനായ അല്ലാഹു നമുക്ക്‌ നകിയ ധനം അവന്റെ കപനാനിദ്ദേശമനുസരിച്ച്‌ മാത്രമേ വിനിയോഗിക്കേണ്ടതും ക്രയവിക്രയം ചെയ്യേണതും.