28.2.09

0 മെമ്പർ സ്ഥാനം മഹാകാര്യം നമുക്കും കിട്ടണം ചെയർമാൻ പദവി

(2009 ഫെബ്രുവരി മാസം ഇസ്‌ലാഹ്‌ മസികയിൽ വന്ന ലേഖനം)

മതമില്ലാത്ത ജീവനും 
പാഠപുസ്തക വിവാദവുമായി ബന്ധപ്പെട്ട്‌ മുസ്ലിം സംഘടനകളൊക്കെ ഒത്തു ചേരുകയും മത നിഷേധം പാഠ പുസ്തകത്തിലൂടെ കുട്ടികളിൽ കുത്തിവെക്കുന്നെങ്കിൽ അത്‌ പാടില്ലെന്ന്‌ ഏക സ്വരത്തിൽ പറയാൻ തെയ്യാറാവുകയും ചെയ്തിട്ട്‌ അധികം നാളുകളായിട്ടില്ല. ദീനിനോടും സമുദായത്തോടുമുള്ള തങ്ങളുടെ താൽപര്യം കാപട്യമായിരുന്നു എന്ന്‌ ഇപ്പോഴത്തെ വഖഫ്‌ ബോർഡ്‌ വിവാദത്തിലൂടെ ചില മഹാസംഘടനകൾ തെളിയിച്ചിരിക്കയാണ്‌.

താനൊരു മത വിശ്വാസിയാണെന്ന്‌ ഉറക്കെപ്പറയാൻ അദ്ദേഹം ഇഷ്ടപ്പെടുന്നില്ലെങ്കിലും കലിമ ചൊല്ലിക്കാൻ ആരെക്കാളും തിടുക്കം വിഘടിതർക്കുതന്നെ. കാന്തപുരം ബഹ്‌റൈനിലെ അറാദ്‌ പള്ളിയിൽ ജുമുഅ നമസ്കരിച്ചിട്ട്‌ വിവാദമായപ്പോൾ ടിവി ചാനലുകൾക്ക്‌ നൽകിയ അഭിമുഖത്തിൽ ലോകത്തൊരിടത്തും സ്ത്രീകൾ പള്ളിയിൽ പോകുന്നില്ല എന്ന്‌ പറഞ്ഞത്‌ കേട്ടപ്പോൾ അത്‌ കാന്തപുരമല്ലേ എന്നതിനാൽ തോന്നാത്ത അമ്പരപ്പ്‌ വഖഫ്‌ ബോർഡ്‌ തെരഞ്ഞെടുപ്പിന്‌ ശേഷം വിഘടിതരിൽ നിന്നും വന്ന പ്രസ്താവനകൾ കണ്ടപ്പോൾ തോന്നിയെന്ന്‌ മാത്രമല്ല മൂക്കത്ത്‌ വെച്ചുപോയ വിരൽ കുറേനേരം അവിടെത്തന്നെ വെക്കേണ്ടിവന്നു.

ചെയർമാൻ മതവിശ്വാസിയല്ല എന്ന്‌ പറഞ്ഞവർ മാപ്പ്‌ പറയണമെന്നും ചന്ദ്രികയേയും മുസ്ലിം ലീഗിനേയും പാഠം പഠിപ്പിക്കുമെന്നും ഇരുത്തേണ്ടിടത്ത്‌ ഇരുത്തുമെന്നുമാണ്‌ നാല്‌വർഷം കൊണ്ട്‌ നാൽപത്‌ വയസ്സായ കടങ്ങ പറഞ്ഞത്‌. ധൈര്യം പകരാൻ ജന:സെക്രട്ടറിയുടെ പ്രസ്താവനയും വന്നു. ജനസാന്നിധ്യം കോണ്ട്‌ ഒരു ഇസ്ലാമിക പ്രസ്ഥാനത്തിന്റെ സമ്മേളനം കേരള ചരിത്രത്തിലെ തന്നെ മഹാ സമ്മേളനമായി മാറിയ ചങ്ങരം കുളം സമ്മേളനത്തിന്റേയും ഗചങ്ങ ഉം കടങ്ങ ഉം സംഘടിപ്പിച്ച സാൽവേഷനുകളുടേയും വിജയം ചന്ദികയോ ലീഗോ സംഭാവന ചെയ്തത്താണെന്ന്‌ തോന്നും ഇവരുടെ ഭീഷണികണ്ടാൽ. അതും മഅ​‍്ദനിയേയും കേരളാ അമീറിനേയും പോലുള്ളവരെ വിളിച്ച്‌ കൂട്ടി പനമരത്ത്‌ ഒരു പരിപാടി വെച്ചിട്ട്‌ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയപ്പോൾ പ്രതേകിച്ചും.
പുറത്ത്‌ പറയാൻ പറ്റുന്ന മറ്റ്‌ കാരണമൊന്നും കാണാനില്ല. ഉള്ളതാകട്ടെ ഗചങ്ങ കേസിൽ മുൻസീഫ്‌ കോർട്ടിന്റെ വിധി ചന്ദ്രികയിൽ പ്രസിദ്ധീകരിച്ചതാണ്‌. വാർത്ത ചന്ദ്രികയിൽ വന്നപ്പോഴാണ്‌ ഭീഷണിയുടെ തുറുപ്പ്‌ ചീട്ട്‌ ആദ്യം പുറത്തെടുത്തത്‌. പക്ഷെ അന്ന്‌ ഇരുത്തേണ്ടിടത്ത്‌ ഇരുത്തും എന്നു പറഞ്ഞവർക്ക്‌ ഇരുത്തി പാഠം പഠിപ്പിക്കാൻ പറ്റിയ കസേരകളൊന്നും കിട്ടിയില്ലെന്ന്‌ തോന്നുന്നു. അതാണല്ലോ ഇപ്പോൾ വീണ്ടുമൊരു ഭീഷണി. പിറ്റേന്നെങ്കിലും മൂക്കത്തുള്ള വിരലൊന്ന്‌ മാറ്റി വെക്കാമെന്ന്‌ വിചാരിച്ചാണ്‌ പത്രം നോക്കിയത്‌. ദേ വീണ്ടും ജന: സെക്രട്ടറിയുടെ പ്രസ്താവന. മതാനുഷ്ഠാനം പരിശോധിച്ചല്ല ചെയർമാന്‌ വോട്ട്‌ നൽകിയത്‌’ (ചന്ദ്രിക 05.01.09)
സർക്കാറിന്റെ വക സ്ഥാനമാനങ്ങൾ കിട്ടിയാൽ അവിടെ മതവും മതാനുഷഠാനവുമൊന്നും പ്രശ്നമല്ല. ദീപസ്ഥംഭം മഹാശ്ചര്യം ................ ആദ്യം പറഞ്ഞത്‌ മാറ്റിപ്പറയേണ്ടിവന്നു എന്നൊന്നും പറഞ്ഞേക്കരുത്‌. അങ്ങിനെ ജന: സെക്രട്ടറി മാത്രം ആളായാൽ പറ്റുമോ അടുത്ത ദിവസം പ്രസിഡന്റും കൊടുത്തു ഒരു പ്രസ്താവന. വഖഫ്‌ ബോർഡ്‌ ചെയർമാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ഉണ്ടായ വിവാദത്തിൽ മുസ്ലിം രാഷ്ട്രീയ നേതൃത്വവും പാർട്ടി പത്രവും സ്വീകരിച്ച നിലപാടിൽ ഉണ്ടായ സമ്മർദ്ദമാണ്‌ ഐ.എസ്‌.എമ്മിന്റെ പ്രസ്താവനയിൽ പ്രതിഫലിച്ചിട്ടുള്ളത്‌’ (ചന്ദ്രിക. 09.01.09). എന്തു ചെയ്യാൻ മക്കൾ പെറ്റ ഉപ്പാക്കുണ്ടൊ അവരെ നേരെ നടത്താൻ കഴിയുന്നു. പിന്നെ അതിനെ വ്യാഖ്യാനിച്ച്‌ ഒപ്പിക്കുകതന്നെ. എല്ലാം കൂടിയായപ്പോൾ മൂക്കത്ത്‌ നിന്ന്‌ വിരൽ അടുത്ത കാലത്തൊന്നും മാറ്റാൻ പറ്റില്ലെന്നുറപ്പായി. പാഠം ഒന്ന്‌ മൗനം വിദ്വാണ്‌ ഭൂഷണം’.
കഴിഞ്ഞ കുറച്ച്‌ നാളുകളായി വിഘടിതർക്കുള്ളിലെ പൊട്ടലും ചീറ്റലുമെന്നൊക്കെ പലരും പറയുന്ന ചില സംഭവങ്ങൾ ചിലരെങ്കിലും അറിയാതിരിക്കില്ല. വഖഫ്‌ ബോർഡുമായി ബന്ധപ്പെട്ട വിവാദമാണ്‌ കാരണമെന്നാരും കരുതരുത്‌. പിന്നെ ജന:സെക്രട്ടരിയുടെ മമ്പാടിനടുത്തുള്ള അകമ്പാടത്ത്‌ വെച്ചുള്ള പ്രഭാഷണമാണ്‌ കാരണമെന്നും ധരിക്കരുത്‌. സലഫി പ്രസ്ഥാനത്തിന്റെയും കേരളാ നദ്‌വത്തുൽ മുജാഹിദിനീന്റെയും പൂർവ്വ കാല നേതാക്കന്മാരുടേയും പണ്ഠിതന്മാരുടേയും ചരിത്രമെഴുതി അവരുടെ പിൻ തലമുറക്കാരാണ്‌ തങ്ങളെന്ന്‌ വരുത്തിത്തീർക്കാൻ ചെമ്മാട്ടുകാരൻ ശബാബിലൂടെ ശ്രമിക്കുമ്പോൾ, ഇത്രേം വർഷമായിട്ടും ഇനിയെങ്കിലും കെപി യുടെ പണ്ടത്തെ ആ ഓസ്യത്ത്‌നടപ്പിലാക്കണ്ടെ എന്നു തോന്നിയതാണോ എന്നും തെറ്റുധരിക്കരുത്‌. പിന്നെ മടവൂരി മടവൂരി എന്ന വിളിയൊന്ന്‌ മാറ്റിക്കിട്ടാൻ എല്ലാ ബുദ്ധി ജീവികളും കൂടി ആലോചിച്ച്‌ കണ്ട്‌ പിടിച്ചതാണോ എന്ന്‌ ചോദിച്ചാൽ അല്ല എന്നോ ആണ്‌ എന്നോ മറുപടികിട്ടിയേക്കാം എന്നുമാരും പ്രതീക്ഷിക്കരുത്‌. വളരെ രഹസ്യമാക്കി വെച്ച പെട്ടന്ന്‌ പുറത്തറിയാതിരിക്കാൻ കർശന നിർദ്ദേശം കൊടുത്ത സംഗതി അറിഞ്ഞപ്പോൾ പരിചയമുള്ള ചില മടവൂരി സുഹൃത്തുക്കളോട്‌ ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. "അത്‌ ഞങ്ങളുടെ സംഘടനയിൽ എല്ലാകാലവും ഒരാൾ എന്ന ശൈലിയില്ല? എന്നാണ്‌ മറുപടി. ,നദ്‌വത്തുൽ മുജാഹിദീൻ ജനറൽ സെക്രട്ടറി എന്ന നിലയിൽ മടവൂരിന്റെ പ്രവർത്തനങ്ങൾ തൃപ്തികരമല്ലെന്നും അദ്ദേഹം തദ്സ്ഥാനത്ത്‌ നിന്നും മാറണമെന്നും കൗൺസിലിൽ പല അംഗങ്ങളും ആവശ്യപ്പെട്ടതായി അറിയുന്നു. .......സെക്രട്ടറി സ്ഥാനത്ത്‌ നിന്നും മാറിയത്‌ വിവാദ മാവാതിരിക്കാൻ സംഘടന കർശന നിർദ്ദേശം നൽകിയിട്ടുണ്ട്‌., (തേജസ്‌ 05.01.09)
വിസി കളുടെ സംഭവ ബഹുലമായ പരിചയ സമ്പത്ത്‌ ഉള്ളപ്പോൾ പിന്നെ എല്ലാവരിൽ നിന്നും ഏകദേശം ഒരേ മറുപടി പ്രതീക്ഷിക്കുന്നതിൽ അതിനെ പരിചയമുള്ളവരെ കുറ്റം പറയാനോക്കുമോ. ഐ.എസ്‌.എമ്മിന്റെ പ്രസിഡന്റ്‌ പദവിയിൽ ഒരുപാട്‌ കാലവും പ്രായം കഴിഞ്ഞും ഇരുന്ന വ്യക്തി ആ ഐ.എസ്‌.എം ജന്മം നൽകിയ സംഘടനയിൽ അങ്ങിനെ ഇരിക്കണ്ട എന്ന്‌ തീരുമാനിച്ചാൽ അവരേയും കുറ്റം പറയാനോക്കില്ല. റൗദത്തുൽ ഉലൂമിന്റെ പ്രിൻസിപ്പൽ എന്ന നിലയിലുള്ള ഭാരിച്ച ഉത്തരവാദിത്വവും ജന:സെക്രട്ടറി സ്ഥാനവും ഒന്നിച്ച്‌ കൊണ്ടുപോവാൻ കഴിയുന്നില്ലെന്നായിരുന്നു ഇതിനദ്ദേഹം പറഞ്ഞ കാരണം’ (തേജസ്‌ 05.01.09). പ്രിൻസിപ്പൽ സ്ഥാനം ഇപ്പൊ പൊട്ടിവീണതാണോ?, അതല്ല അദ്ദേഹത്തിന്‌ ഉത്തരവാദിത്വ ബോധം ഇപ്പോഴാണൊ ഉണ്ടായത്‌ എന്നൊന്നും സംശയിക്കുന്നില്ല. പിന്നെയുള്ളത്‌ അഖിലേന്ത്യാ തലത്തിൽ വ്യാപിപ്പിക്കാനെന്ന കാരണമാണ്‌. പണ്ട്‌ ജമാഅത്തെ ഇസ്ലാമിയുടെ അമീർ സ്ഥാനത്ത്‌ നിന്നും സിദ്ദീഖ്‌ ഹസ്സൻ സാഹിബിനെ മാറ്റാൻ പറഞ്ഞ കാരണവും ഇതു തന്നെ. അദ്ദേഹത്തെ അവർ നാട്‌ കടത്തുകയും ചെയ്തു. അണികളുടെ വിശദീകരണവും പത്രത്തിലേതും തമ്മിൽ പൊരുത്തക്കേട്‌ തോന്നുന്നുവേങ്കിൽ അതൊക്കെ ചില സംഘടനാ ട്രിക്കാണ്‌. പണ്ട്‌ ഈ കുറിപ്പുകാരനെ പൊലുള്ളവർ പങ്കെടുക്കേണ്ടിവന്ന മേപ്പയൂർ സലഫിയിലെ ക്യമ്പിലെ റക്സോന സോപ്പ്‌ നൽകിയുള്ള പരിശീലനം ലഭിച്ച വിസികൾ പറയുമ്പോൾ അങ്ങിനെ ഒക്കെയുണ്ടാവും. ഇതൊക്കെ അവരുടെ ആഭ്യന്തരകാര്യമല്ലേ; അതെ. പക്ഷേ കെ എൻ എമ്മിന്റെ നേതാക്കന്മാരെകുറിച്ചും പണ്ഠിതന്മാരെകുറിച്ചും പറഞ്ഞ്‌ പരത്തപ്പെട്ടവയെ കുറിച്ചൊന്ന്‌ ഓർത്തപ്പോൾ ചിന്തിച്ചുപോയതാണ്‌. പാഠം രണ്ട്‌  ചൊട്ടയിലെ ശീലം ചുടലവരെ
‘..... കഴിഞ്ഞ യു ഡി എഫ്‌ ഗവണ്‍മന്റും ഇപ്പോൾ ഭരിക്കുന്ന എൽ.ഡി.എഫ്‌ ഗവണ്‍മന്റും മുസ്ലിം സംഘടനാ പ്രതിനിധികളുടെ വിഭാഗത്തിൽ നിന്ന്‌ കെ.എൻ.എം ജന.സെക്രട്ടറി ആയിരിക്കെ എന്നെ പരിഗണിച്ചിട്ടുണ്ട്‌. മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ യഥാർത്ത പിൻഗാമികൾ നാമ്മളാണെന്ന്‌ എൽ ഡി എഫും യു.ഡി.എഫും അംഗീകരിച്ചിരിക്കുന്നു എന്നതിന്റെ തെളിവായിട്ട്‌ വേണം ഇതിനെ കാണാൻ’ (ഹുസൈൻ മടവൂർ ശബാബ്‌ 2009 ജനു. 16)
പോരേ? ഇനിയെന്തു വേണം? എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും അംഗീകാരമായി. ഖുർആനും ഹദീസും ഇജ്മാഉം ഖിയാസും തിരിഞ്ഞത്‌ ഈ രണ്ട്‌ മുന്നണികൾക്കാണ്‌. ചങ്ങരം കുളത്ത്‌ സമ്മേളിച്ച ജനലക്ഷങ്ങൾ പോട്ടെ, മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ പേരിൽ ഉണ്ടായ കേസിൽ ഇരു വിഭാഗങ്ങളുടേയും വാദങ്ങളും തെളിവുകളും കേട്ട്‌ വിധി പറഞ്ഞ മുൻസീഫ്‌ കോടതിക്ക്‌ പോലും പിൻഗാമികൾ ഇവരാണെന്ന്‌ മനസ്സിലായില്ല. അതിനാലാണല്ലോ അപ്പീൽ പോയത്‌. അതല്ല, ഈ ഇരു മുന്നണികൾക്കും മുന്നണിയിൽ ഉൾപ്പെട്ട പാർട്ടികൾക്കും കോടതിയുടെ ഭാഷ മനസ്സിലാവില്ലെന്നാണോ. കാരണം സമസ്ത ഗ്രൂപ്പുകളിൽ ഇകെ യുടെ പേരിൽ അറിയപ്പെടുന്നവരാണ്‌ യഥാർത്ഥ സമസ്ത എന്നാണ്‌ കോടതി പറഞ്ഞത്‌. പക്ഷെ മടവൂർ പറഞ്ഞത്‌ പ്രകാരം എപി സമസ്തയാണ്‌ ശരിയായ പിൻഗാമികൾ എന്നുവരും. സമസ്തക്കാരിൽ അവർക്കാണല്ലോ ഇപ്പോൾ വഖഫ്‌ ബോർഡിൽ അംഗത്വമുള്ളത്‌. പാഠം മൂന്ന്‌ - 'ഉദ്ദിഷ്ട കാര്യ ലബ്ദിക്ക്‌ ഉപകാരസ്മരണ'.
******************************************
ഒരു ഇസ്ലാമിക പ്രസ്ഥാന മെന്ന നിലക്ക്‌ മതമില്ലാത്ത ജീവൻ പാഠപുസ്തക വിവാദത്തിൽ പ്രത്യക്ഷ സമരത്തിൽ പങ്കെടുക്കാൻ ചില പരിമിതികളുള്ള എന്നാൽ രാഷ്ട്രീയ സംഘടനകൾ ഉന്നയിക്കുന്ന കാര്യങ്ങളിൽ പ്രത്യക്ഷമെന്നോ പരോക്ഷമെന്നോ എന്ന്‌ നോക്കാതെ സമരവും മാർച്ചും ഉപരോധവും എന്നു വേണ്ട സകലതിനും പരിമിതികളില്ലാതെ അതൊക്കെ ഹുഖൂമത്തെ ഇലാഹി എന്ന ഇഖാമത്തുദ്ദീനായുള്ള ജിഹാദായി നടത്തിക്കൊണ്ടിരിക്കുന്ന, ഭൂമിയിൽ സ്ഥാപിക്കപ്പെടാത്ത സങ്കൽപ്പ വീട്ടിലെ അന്തേവസികളാണ്‌ മറ്റൊരു കൂട്ടർ. വഖഫ്‌ ബോർഡിൽ അംഗത്വം ലഭിച്ച മുസ്ലിം സംഘടനകളും മറ്റും വിചാരിച്ചാൽ ദീനീ ബോധവും വഖഫ്‌ സ്വത്തിന്റെ മഹത്വവും പ്രാധാന്യവും, ഏറ്റവും ചുരുങ്ങിയത്‌ അഞ്ച്‌ നേരം നമസ്കരിക്കുന്നവനെയെങ്കിലും വഖഫ്‌ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന ബോർഡിന്റെ ചെയർമാനായി തെരഞ്ഞെടുക്കാമായിരുന്നു. പക്ഷെ അത്തരം ശാഖാപരവും നിസ്സാരവുമായ കാര്യങ്ങൾ ശ്രദ്ധിക്കാൻ സമഗ്ര സമ്പൂർണ്ണക്കാർക്ക്‌ താൽപര്യമുണ്ടാവില്ല എന്നത്‌ ഭരിക്കുന്നത്‌ തങ്ങളുടെ രണ്ടും മൂന്നും അഞ്ച്‌ വോട്ടിന്റെ പിന്തുണയുള്ള സർക്കാറാണ്‌ എന്ന ഗർവ്വ്വ്‌ കൊണ്ടൊന്നുമല്ല. മറിച്ച്‌ ഹുഖുമത്തെ ഇലാഹി എന്ന ഇഖാമത്തുദ്ദീനിന്റെ പ്രയോഗ വൽകരണത്തിന്നായി മഹാശിർക്കെന്ന രാഷ്ട്രീയ പാർട്ടിയെ ഗർഭം ധരിച്ച്‌ പേറ്റ്‌ നോവനുഭവിച്ച്‌ കൊണ്ടിരിക്കുമ്പോൾ അത്തഹിയാത്തിൽ വിരലനക്കുന്നത്‌ പോലോത്ത ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറയാനും മറ്റും നേരം കിട്ടിക്കാണില്ല. ശിർക്കാകുന്ന വോട്ട്‌ ചെയ്യാനും ചെയ്യിക്കാനും അതിന്റെ പ്രചാരണത്തിനും ‘മനാത്ത’യാവാൻ നോമിനേഷൻ നൽകാനും മൽസരിക്കാനും അത്‌ വഴി താഗൂത്തിന്റെ കുഞ്ചിക സ്ഥാനത്തിരിക്കാനും ഒരു രാഷ്ട്രീയ പാർട്ടിയുടെ പിറവിക്കായി പുളകം കൊണ്ട്‌ കാത്തിരിക്കുന്ന ജമാഅത്ത്‌ കാർക്ക്‌ "വോട്ട്‌ ചെയ്യൽ ശിർക്കാണെന്ന്‌ ജമാഅത്ത്‌ പറഞ്ഞിട്ടുണ്ട്‌. വോട്ട്‌ ചെയ്യൽ ശിർക്കാണ്‌. ഈന്നലെ ശിർക്കാണ്‌. ഇന്ന്‌ ശിർക്കാണ്‌. നാളെ ശിർക്കാണ്‌. മറ്റന്നാൾ ശിർക്കാണ്‌. ഖിയാമത്ത്‌ നാൾവരെ ശിർക്കാണ്‌." എന്ന അസിസ്റ്റന്റ്‌ അമീറായ ഡയരക്റ്ററുടെ സൂപ്പർ ഡയലോഗ്‌ തൽക്കാലം മറന്ന്‌ കളയാം.

മുജാഹിദുകളുടെ തൗഹീദ്‌ മുറിയൻ തൗഹീദാണ്‌. സഹാബികളാരെങ്കിലും പള്ളിയിൽ റസൂലിനെ നേതാവക്കുകയും പുറത്തിറങ്ങിയാൽ അബൂജഹലിനേയും അബൂലഹബിനേയും നേതാവാക്കിയിട്ടുണ്ടൊ? എന്ന്‌ മുജാഹിദുകളൊട്‌ നാഴികക്ക്‌ നാൽപത്‌ വട്ടം ചോദിക്കുന്ന സങ്കൽപ്പ വീട്ടിലെ അന്തേവാസികൾക്ക്‌ പ്ലാചിമടയും കരിമണലും തുടങ്ങി സകലമാന ജിഹാദിനും സകല അബൂജഹലും നേതാവ്‌. ഇസ്ലാമിനും ഈമാനിന്നും കടഘ വിരുദ്ധമായ ആധുനിക മതേതര ദേശീയ ജനാധിപത്യ വ്യവസ്ഥിതിയുടെ ആത്മാവായ തെരഞ്ഞെടുപ്പ്‌ വേളകളിൽ മൗദൂടിയോടുള്ള അനുരാഗം ഉള്ളിലൊതുക്കി ഓരോ ജമാഅത്ത്കാരനും ഇടത്കയ്യിൽ അരിവാൾചുറ്റികയും വലത്കയ്യിൽ മൂല്യോമീറ്ററും തൂക്കിപ്പിടിച്ച്‌ ബൂത്തിൽ പോയി ഓരോ സ്ഥാനാർത്ഥിയുടേയും മൂല്യം എടുത്ത്‌ മീറ്ററിലിട്ട്‌ അളന്ന്‌ നോക്കിയും അൽപം നാൾ കഴിഞ്ഞ്‌ ശൂറ കൂടി ഇജ്തിഹാദ്‌ ചെയ്ത്‌ തീരുമാനിച്ച്‌ ഇഖാമത്തുദ്ദീൻ (ദീനിന്റെ സംസ്ഥാപനം) എന്ന ലക്ഷ്യ സാക്ഷാൽകാരത്തിന്നായി കേരള ദീനിൽ (ദീൻ എന്നാൽ സ്റ്റേറ്റ്‌ എന്നാണ്‌ ജമാഅത്ത്‌ ഡിഷ്ണറിയിൽ) അശ്ശൈഖ്‌ വി എസ്സിന്റെ ഇമാമത്തിൻ കീഴിൽ ഇടത്പക്ഷ കമ്മ്യൂണിസ്റ്റ്‌ ശൂറക്ക്‌ വോട്ട്‌ ചെയ്യൽ ഫർള്‌ കിഫയാണെന്ന്‌ നൽകിയ ഫത്‌വ പ്രകാരം കേരള ദീനിലെ കമ്മ്യൂണിസ്റ്റ്‌ ജമാഅത്തിന്ന്‌ ഇഖാമത്തുദ്ദീനിന്നായി എന്ന്‌ മനസ്സിലുറപ്പിച്ച്‌ നാവ്‌ കൊണ്ട്‌ വെളിവാക്കിപ്പറഞ്ഞ്‌ ബിസ്മിയും കൂട്ടി നൽകിയ തങ്ങളുടെ സാക്ഷാൽ വോട്ട്‌ തൗഹീദിൽ ചാലിച്ചെടുത്ത ഇബാദത്തും (അടിമവേല, അനുസരണം) അമലുസ്സ്വാലിഹാത്തും, മറ്റ്‌ ബഹുഭൂരിപക്ഷം വരുന്ന മുസ്ലിംകളുടെ വോട്ട്‌ കൊടിയ ശിർക്കും . ബഹുദൈവാരാധനയും പൊറുക്കപ്പെടാത്ത അപരാധവും എന്നതാണ്‌ ജമാഅത്ത്‌ മതത്തിലെ സുവിശേഷമായി ഡയറക്റ്റർ പറഞ്ഞ സൂപ്പർ ഡയലോഗ്‌. പാഠം നാല്‌. തെളിച്ചതിലേ നടന്നില്ലെങ്കിൽ നടന്നതിലേ തെളിക്കുക?

ബഹു ദൈവത്വത്തിന്റെ പ്രത്യക്ഷ സ്വരൂപങ്ങളായ ജാറ; ശവകുടീര വ്യവസായം, ഉറൂസ്‌ മാമാങ്കം, ചന്ദനക്കുടം, നേർച്ചമഹോൽസവം, സിദ്ധന്മാരും തങ്ങന്മാരും, ബീവിയും ദേവിയും തുടങ്ങി സമൂഹത്തെ ചൂഷണം ചെയ്ത്കൊണ്ട്‌ ആത്മീയത വ്യവസായ വർക്കരിക്കപ്പെട്ടപ്പോൾ അതിനെതിരെ ബോധവൾകരണ പ്രബോധന പ്രവർത്തനങ്ങൾക്ക്‌ മുജാഹിദ്‌ പ്രസ്ഥാനം ഊന്നൽ നൽകുകയും മുച്ചൂടും അന്ധതയിലും അഞ്ജതയിലും ആപതിച്ച്‌ കിടക്കുന്ന സമുദായത്തെ അറിവിന്റെ വെള്ളിവെളിച്ചത്തിലേക്ക്‌ കൈ പിടിച്ചുയർത്താൻ പരിശ്രമിക്കുകയും ചെയ്ത സലഫി പണ്ഠിതൻമാരെയും പ്രവർത്തകരേയും പ്രവർത്തനങ്ങളേയും സ്മശാന വിപ്ലവവമാക്കി ചിത്രീകരിക്കുക എന്നതായിരുന്നു ജമാഅത്തിന്റെ പ്രധാന ജിഹാദ്‌. എന്നാൽ അതിനെക്കാളേറെ ഗൗരവവും? പ്രാധാന്യവുമുള്ള? എന്തെന്തെല്ലാം വിഷയങ്ങളുണ്ട്‌ ഈ ഇസ്ലാമിസ്റ്റുകൾക്ക്‌. പ്ലാച്ചിമടയിൽ മേദാ ദീദിയെ കൊണ്ടുവരണം. കൊക്ക കോല എന്ന ഹറാമിനെ ഉന്മൂലനം ചെയ്യണം. ഹിറാ സെന്റർ നിൽക്കുന്നിടം ഒഴിച്ച്‌ മറ്റുള്ള വയൽ നികത്തലെന്ന മുൻകറത്തായ ബിദ്‌അത്തിനെതിരെ പ്രതികരിക്കണം. നാടിനെ വെട്ടിമുറിക്കുന്ന എക്സ്പ്രസ്സ്‌ ഹൈവേ നിർത്തലാക്കണം. കരിമണൽ ഖനനം എന്ന ളലാലത്ത്‌ തടയണം. ആഗോളവൽകരണം, എന്റോ സൾഫാൻ, സ്മാർറ്റ്‌ സിട്ടി എന്നു തുടങ്ങി സബ്‌ഉൽ മുബിഖാത്തിന്നെതിരിൽ, വിപ്ലവ പ്രസ്ഥാനങ്ങൾ എന്ന പേരിൽ രംഗത്ത്‌ വന്നവർ പോലും കയ്യൊഴിഞ്ഞ സമര മാർഗ്ഗങ്ങളും മുദ്രാവാക്യങ്ങളും കടമെടുത്ത്‌ ഇത്തരം മഹത്തായ ഇബാദത്തിൽ മുഴികിയ സോളിഡാരിറ്റിക്ക്‌ മാതൃകയായാത്‌ മാർക്കിസ്റ്റ്‌ യുവജന സംഘടനയാണ്‌ എന്നതിൽ ആശ്ചര്യത്തിന്ന്‌ വകയൊന്നുമില്ല. കാരണം ജമാഅത്തിന്റെ ആരംഭം മുതൽ ഒരു കമ്യൂണിസ്റ്റ്‌ ചുവ സംഘടനാ സംവിധാനത്തിലും അതിലുപരി ആശയ ആദർശ നയ പരിപാടികളിലും വന്ന്‌ പോവുന്നുവേങ്കിൽ അത്‌ യാദൃശ്ചികവുമല്ല. പക്ഷെ വ്യാജ സിദ്ധന്മാർക്കെതിരെയുള്ള സമരം എന്ന്‌ പറഞ്ഞ്‌ രംഗത്തിറങ്ങി നശീകരണ കോലാഹലങ്ങളിൽ ഏർപ്പെട്ട കമ്യൂണിസ്റ്റ്‌ യുവതയുടെ ചെയ്തികൾ; താടി ഒരൽപം നീണ്ടുപോയവനെ കണ്ടാൽ ഓടിച്ചിട്ട്‌ പിടിച്ച്‌ ക്ഷൗരം ചെയ്യുന്നേടത്ത്‌ വരെ എത്തിയപ്പോൾ അത്‌വരെ സ്മശാന വിപ്ലവമായത്‌ മഹത്തായ ജിഹാദായി മാറിയത്‌ ആദർശ ബോധമോ ധാർമ്മിക ചിന്തയോ ആയിരുന്നില്ല. മറിച്ച്‌ തങ്ങളുടെ മതൃകാ സംഘത്തിന്റെ പ്രവർത്തനങ്ങളോടുള്ള അനുരാഗം മാത്രമാണ്‌. പാഠം അഞ്ച്‌. ചന്ദനം ചാരിയാൽ ചന്ദനം മണക്കും ചാണകം ചാരിയാൽ ഹൊ.. അസഹനീയം?
"രാഷ്ട്രീയ പ്രവർത്തനത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന്‌ ആരിഫലി ആരോപിച്ചു. പ്രവേശനത്തെ എതിർക്കുന്നവർ മാറുന്ന അവസ്ഥയെ മനസ്സിലാക്കണം നിലവിലെ അവസ്ഥയെ പഠിക്കുമ്പോൾ മാറി ചിന്തിക്കേണ്ടതായി വരും. ചില ഹറാമുകൾ ഹലാലാകുന്നത്‌ ഇങ്ങനെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.” (ജ.ഇ. അമീർ ആരിഫലി, ചന്ദ്രിക 09.01.09) സുബ്‌ഹാനല്ലാഹ്‌. ....... അല്ലാഹു എത്ര പരിശുദ്ധൻ. ഈ സ്മശാന വിപ്ലവക്കാർക്കുണ്ടോ ഇതൊക്കെ മനസ്സിലാവുന്നു. ഇന്ന ശിർക്ക ല ളുൽമുൻ അളീം. തീർച്ചയായും ശിർക്ക്‌ അത്‌ മഹാ അക്രമമാകുന്നു. അതാണ്‌ മാറുന്ന സാഹചര്യത്തിൽ ഇബാദത്തായത്‌. ഇസ്ലാമിന്നും ഈമാനിന്നും കടഘ വിരുദ്ധമായ ആധുനിക മതേതര ദേശീയ ജനാധിപത്യം ദീനുൽ ഇസ്ലാമും അമലു സ്വാലിഹാത്തും ആയി. കൊടിയ ശിർക്കും കുഫ്‌റുമായ വോട്ട്‌ ചെയ്യൽ, അധികാരത്തിന്റെ കുഞ്ചിക സ്ഥാനം വഹിക്കൽ, സർക്കാറിനുള്ള ഇബാദത്തായ സർക്കാർ ജോലി സ്വീകരിക്കൽ, കൊലാലയങ്ങളിൽ പഠിക്കൽ തുടങ്ങി സകലതും തൗഹീദും ഇബാദത്തും (അനുസരണ അടിമവേല എന്നീ അർത്ഥങ്ങൾ കൂടി പരിഗണിക്കുക) ആയിമാറി. ഭരണം ജമാഅത്ത്‌ കൈകളിൽ കിട്ടട്ടെ താരതമ്യേന ശിർക്കിന്ന്‌ തൊട്ടു താഴെ നിൽക്കുന്ന മദ്യം, ചൂതാട്ടം, വ്യപിചാരം, പലിശ തുടങ്ങിയവ കൂടി സാഹചര്യം നോക്കി ഹലാലാക്കാം. പാഠം ആറ്‌:‌ കുമ്പസാരം "സ്വർഗ്ഗസ്ഥനായ പിതാവെ ഈ കുഞ്ഞാടുകളോട്‌ പൊരുക്കേണമേ... ആമേൻ"
കാല ചക്രത്തിന്റെ സ്പീഡ്‌ ഒന്ന്‌ കൂടിയിരുന്നെങ്കിൽ എന്ന്‌ ജമാഅത്ത്കാർ അതിയായി ആഗ്രഹിക്കുന്നുണ്ടാവും. ഹൊ ആ കാഴ്ച ഒന്നു കാണേണ്ടതു തന്നെ. തെക്ക്‌ വടക്ക്‌ അതി വേഗ പാതയിലൂടെ അഥവാ എക്സ്പ്രസ്‌ ഹൈവേയിലൂടെ ചീറിപ്പാഞ്ഞ്‌ വരുന്ന കൊടിവെച്ച കാറ്‌. മുകളിൽ ചുവന്ന ലൈറ്റ്‌. നമ്പർ പ്ലേറ്റിൽ കേരള സ്റ്റേറ്റ്‌ എന്ന ബോർഡ്‌. മുന്നിലും പിന്നിലും പോലീസ്‌ എസ്കോർട്ട്‌. ബൈ പാസ്‌ റോഡിലൂടെ മുജാഹിദ്‌ സെന്റർ എത്തിയപ്പോൾ സ്പീഡ്‌ ഒരൽപം കുറച്ച്‌ ഗമയിലൊന്നിരുന്നു. എ സി ഉണ്ടെങ്കിലും ഗ്ലാസ്‌ അൽപം താഴ്ത്തി മുജാഹിദ്‌ സെന്ററിലേക്ക്‌ ജമാഅത്ത്‌ മന്ത്രി ഒന്ന്‌ പാളിനോക്കി. ഏതാനും ചില ആളുകൾ. ചിലർ ബുക്സ്റ്റാളിൽ ഗ്രന്ഥങ്ങൾ പരിശോധിക്കുന്നു. ശിർക്കും തൗഹീദും, സുന്നത്തും ബിദ്‌അത്തും, വിശ്വാസിയുടെ ജീവിതം...... തുടങ്ങി ധാരാളം പുസ്തകങ്ങൾ. മറ്റുചിലർ പോസ്റ്ററുകളും മറ്റും ശരിയാക്കുന്നു. അങ്ങിനെ അങ്ങിനെ... പാവം സാധുക്കൾ. ഇപ്പോഴും സ്മശാന വിപ്ലവത്തിൽ. നാമോ, ജമാഅത്ത്‌ മന്ത്രി, ജമാഅത്ത്‌ എംഎൽഎ, ജമാഅത്ത്‌ എംപി. ഭരണം ഹുഖൂമത്തെ ഇലാഹി. ദേശീയ ഗാനം മുഹിയിദ്ദീൻ മാല. ദേശീയ മൃഗം നേർച്ചയിലും ചന്ദനക്കുടത്തിലും ഉറൂസ്‌ മാമാങ്കത്തിലും എഴുന്നള്ളുന്ന ആന. ദേശീയ പക്ഷി മുഹിയിദ്ദീൻ ശൈഖിന്‌ നേർച്ചയാക്കിയ കോഴി. ഭരണ ഘടന മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച്‌ ഹറാം ഹലാൽ??...... നേരം പര പരാ വെളുത്തു. കോഴി കൂകി. എന്നിട്ടും സുഖ സുഷുപ്തിയിൽ .... ഉറങ്ങുന്നവനെ ഉണർത്താം ഉറക്കം നടിക്കുന്നവനെ .....?

0 comments: