31.10.08

0 വിഘടിതരുടെ പുത്തനുണർവ്വ്‌

(2008 ഓക്ടോബർ മാസം ഇസ്‌ലാഹിൽ വന്ന ലേഖനം)
2002 ആഗസ്റ്റ്‌ 17 ന്‌ ഹുസൈൻ മടവൂർ കെഎൻഎം കൗൺസിൽ വിളിച്ചുകൂട്ടി ജ:സെക്രട്ടറി എപി അബ്ദുൽഖാദർ മൗലവിയേയും പ്രസിഡണ്ട്‌ ടിപി അബ്ദുല്ലകോയമദനിയേയും 23 അംഗ പ്രവർത്തകസമിതിയേയും അവിശ്വാസത്തിലൂടെ പുറത്താക്കുകയും, പ്രസിഡണ്ടായി എവി അബ്ദുറഹ്മാൻ ഹാജിയേയും ജ:സെക്രട്ടറിയായി ഹുസൈൻ മടവൂരിനെയും തെരഞ്ഞെ ടുത്തിരിക്കുന്നുവേന്നും ആകയാൽ മുജാഹിദ്‌ സെന്ററും മറ്റ്‌ സ്വത്തുക്കളും തങ്ങളെ ഏൽപിച്ച്‌ രസീറ്റ്‌ വാങ്ങണമെന്നുമുള്ള വാദത്തോടെ രംഗത്ത്‌വന്ന മടവൂർ വിഭാഗത്തിന്റെ മേൽ കെഎൻ എമ്മിന്‌ അനൂകൂലമായി കോഴിക്കോട്‌ മുൻസീഫ്‌ കോർട്ട്‌ വിധി പുറപ്പെടുവിക്കുകയുണ്ടായി. കെ എൻഎം ജ:സെക്രട്ടറി എപി അബ്ദുൽഖാദർമൗലവി ഫയലാക്കിയ കേസിലാണ്‌ ചരിത്ര വിജയമായി മാറിയ വിധിയുണ്ടായത്‌. എന്നാൽ 80% മുജാഹിദുകളും തങ്ങളോടൊപ്പമാണെന്ന അവകാശവാദത്തോടെ രംഗത്ത്‌വന്ന മടവൂരിന്റെയും അനുയായികളുടേയും, മേൽവാദത്തെ കോടതി നിഷ്കരുണം തള്ളുകയും സാക്ഷി വിസ്താരത്തിന്ന്‌ പോലും ഹാജറാവാതിരുന്ന മടവൂരിനെ ശാസിക്കുകയും ചെയ്ത കോടതി കെഎൻഎമ്മിന്‌ കോടതി ചെലവു കൂടിനൽകണമെന്ന്‌ ഉത്തരവിടുകയും ചെയ്തപ്പോൾ അത്‌ വിഘടിതർക്കും പോഷക ഘടകങ്ങൾക്കും പുത്തനുണർവ്വ്‌ നൽകിയത്രെ !!! (ശബാബ്‌ 22.08.08)

30.6.08

3 ബഹറൈൻ സംവാദം: സുന്നികൾ വെട്ടിലായി,....

 (2008 ജൂൺ മാസം ഇസ്‌ ലാഹ്‌ മാസികയിൽ വന്ന ലേഖനം)
ഇസ്തിഗാസ എന്ന വിഷയത്തെ അധികരിച്ച്‌ 2008 മെയ്‌ 9ന്‌ ബഹ്‌റൈനിൽ വെച്ച്‌ നടന്ന സുന്നി മുജാഹിദ്‌ സംവാദം അക്ഷരാർത്ഥത്തിൽ തന്നെ സുന്നികളെ ഉത്തരം മുട്ടിച്ചു എന്നതാണ്‌ സംവാദത്തിന്റെ അനുഭവ സാക്ഷ്യം. സുന്നികളുടെ പ്രതിനിധികളായി ഒ എം അബൂബക്കർ ഫൈസിയും അബ്ദുൽ കരീം സാഹിബും, മുജാഹിദ്‌ ഭാഗത്ത്‌ നിന്ന്‌ നസീറുദ്ദേ‍ീൻ റഹ്മാനിയും റഫീഖ്‌ സുല്ലമിയും പങ്കെടുത്ത സംവാദത്തിൽ ഇസ്ലാമിന്റെ അടിസ്ഥാന ശിലയായ തൗഹീദിന്റെ യഥാർത്ത രൂപം വിശദീകരിച്ച്കൊണ്ട്‌ നടന്ന വിഷയവതരണം സദസ്സിനെ ഹഠാതാകർ ഷിച്ചതിൽ സുന്നികൾക്കനുഭവപ്പെട്ട മന:ക്ലേശം അവരിൽ തന്നെ ദൃശ്യമായിരുന്നു.