19.4.11

48 അങ്ങിനെ......... ജമാഅത്തെ ഇസ്‌ലാമി പെറ്റു.

എന്തല്ലാമായിരുന്നു, ദീനും ദുനിയാവും രണ്ടാക്കി. ഇസ്‌ലാം ദീനിനെ തുണ്ടാക്കി.
മതവും രാഷ്ട്രീയവും വിഭജിച്ചു. മറ്റുള്ളവരുടെ തൗഹീദ്‌ മുറിയൻ തൗഹീദാണ്‌ അവർക്ക്‌ ദീനിന്‌ ഒരു നേതൃത്വം രാഷ്ട്രീയത്തിന്‌ മറ്റൊരു നേതൃത്വം
, അവരുടെ തൗഹീദ്‌ അബൂജഹ്‌ലിന്റെ തൗഹീദാണ്‌. അങ്ങിനെ പോവുന്നു ജമാഅത്തിന്റെ സഹിഷ്‌ണുതയോടെയുള്ള ആരോപണങ്ങൾ. ഇപ്പോ എന്തായി, മൗദൂദികൾക്കും രാഷ്ട്രീയത്തിന്‌ മറ്റൊരു നേതൃത്വം.!! അല്ലെങ്കിലും ദീനും ദുനിയാവും ഒന്നുതന്നെയായി കാണുന്ന ജമാഅത്ത്‌ പാർട്ടിക്ക്‌ പണ്ടേ ഒരു പൊളിറ്റിക്കൽ സെക്രട്ടറിയുണ്ട്‌. അദ്ദേഹമാണ്‌ ഈ അടുത്ത്‌ പിണറായി സംഖാവുമായി നിശ്ചയിക്കൽ നടത്തിയയ്തിന്റെ പേരിൽ ഇറങ്ങിപ്പോന്നത്‌. ഉടനെ പാർട്ടി അണികൾക്ക്‌ സർക്കുലർ അയച്ചു. അദ്ദേഹം വ്യക്തിപരമായ കാരണത്താലാണ്‌ പാർട്ടി വിട്ടത്‌. അല്ലാതെ ആദർശപരമായ പ്രശ്നമല്ല എന്ന്‌. അങ്ങിനെയല്ലേ പറയൂ, പറയാവൂ. അതല്ലേ ദീൻ.

12.4.11

3 ജമാഅത്ത്‌ ബഡായി


പണ്ട്‌ ഞാൻ കാശ്മീരിൽ ഉള്ളപ്പോ ആയിരുന്നു കൊയപ്പങ്ങൾ. ഇന്നൊക്കെ ചെറിയ ചെറിയ പ്രശ്നങ്ങളല്ലേ ഉള്ളു. അന്ന്‌ ഞാൻ ഇന്ത്യൻ അതിർത്തിയിൽ  നിൽക്കുമ്പോ പെട്ടന്ന്‌ എന്റെ നേരെ അപ്പുറത്ത്‌ നിന്നും വെടിവെക്കാൻ തുടങ്ങി. ഞാൻ വിട്ടില്ല തിരിച്ച്‌ ഞാൻ വെച്ചു. കൂറേ എണ്ണം എന്റെ വെടികൊണ്ട്‌ വീണു. പക്ഷെ രസം അവിടേയല്ല പെട്ടന്ന്‌ നോക്കുമ്പോ എന്റെ തോക്കിലെ ഉണ്ട തീർന്നു പോയി. എന്തു ചെയ്യും ഞാൻ തോക്ക്‌ തിരിച്ച്‌ പിടിച്ച്‌ പിന്നെ വെടിയുണ്ട വരുമ്പൊ തോക്കിന്റെ പാത്തികൊണ്ട്‌ തടുത്തങ്ങ്‌ രക്ഷപ്പെട്ടു....

7.4.11

1 വി. എസ്‌. സ്വാർത്ഥനായ പ്രതികാരി

ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ നടന്ന ചർച്ചകളിൽ പ്രധാനപ്പെ ട്ടതായിരുന്നു വി.എസ്സിന്റെ സ്ത്ഥാനാർത്ഥിത്വം. വി.എസ്‌ മൽസരിക്കേണ്ടതില്ല എന്ന്‌ തീരുമാനിച്ച സി.പി എമ്മിന്റെ സെക്രട്ടറിയറ്റ്‌ തീരുമാനത്തെ പോളിറ്റ്‌ ബ്യൂറോ തിരുത്തേണ്ടിവന്നു. പോളിറ്റ്‌ ബ്യൂറോ ഇങ്ങനെ ഒരു നിലപാട്‌ എടുത്തതിനെ കുറിച്ചും സംസ്ഥന സെക്രട്ടറിയറ്റ്‌ വി എസ്സിനെതിരെ തീരുമാനമെടുത്തതിനെ കുറിച്ചും ആലോചിച്ചുപോയ്‌.