23.8.12

1 ഏകമാനവികത; ഇസ്ലാം മുന്നോട്ടു വെക്കുന്ന പ്രഥമ സന്ദേശം

 (2012 ആഗസ്റ്റ്‌ 17 ന്‌ 4 PM ന്യൂസിൽ പ്രസിദ്ധീകരിച്ച അൽ അൻസാർ സപ്ലിമന്റിലെ ലേഖനം)
ലോകത്തിന്റെ അകലം കുറഞ്ഞു വരുന്നു. മനുഷ്യർ പരസ്പരം അകന്നു കൊണ്ടുമിരിക്കുന്നു. അശാന്തിയുടെ മുഖരിതമായ ശബ്ദമാണ്‌ എങ്ങുനിന്നും ഉയർന്നു കൊണ്ടിരിക്കുന്നത്‌. മതത്തിന്റെ പേരിൽ, പാർട്ടിയുടെ പേരിൽ, രാഷ്ട്രത്തിന്റെ പേരിൽ മനുഷ്യർ പരസ്പരം പോരടിച്ചു കൊണ്ടിരിക്കുന്നു. ഏകാതിപതികളായ ഭരണാധികാരികൾ ഭരണീയരെ കൊന്നൊടുക്കുന്നു. വസന്തങ്ങൾ വിരിയുമ്പോഴും വിരിഞ്ഞിവിടങ്ങളിൽ നിന്നും അശുഭകരമായ വാർത്തകൾ പുറത്തു വരുന്നു.

17.8.12

0 ഫിത്വ്‌ർ സകാത്ത്‌


(2012 ആഗസ്റ്റ്‌ 17 ന്‌ 4PM ന്യൂസിൽ പ്രസിദ്ധീകരിച്ചത്‌)
വിശുദ്ധിയുടെ നിറവിൽ മുസ്ലിംലോകം ഈദ്‌ ആഘോഷത്തിന്നായി തെയ്യാറെടുക്കുന്നു. കഴിഞ്ഞുപോയ ദിനരാത്രങ്ങൾ വിശ്വാസികൾക്ക്‌ ആനന്ദമേകി. നാഥന്റെ കൽപനകൾ ശിരസാ വഹിച്ച്‌ ആഹാര പാനിയങ്ങൾ ഉപേക്ഷിച്ചും ദീർഗ്ഗമായി നമസ്കരിച്ചും ഖുർആൻ പാരായണവും പ്രാർത്ഥനകളും മറ്റുമായി തന്റെ രക്ഷിതാവിലേക്ക്‌ അടുക്കാൻ പ്രയത്നിച്ചതിലുള്ള സംതൃപ്തിയോടെ പെരുന്നാളിനെ വരവേൽക്കാനൊരുങ്ങുകയാണ്‌. ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനം; തന്റെ പഞ്ചേന്ദ്രിയങ്ങളേ നിയന്ത്രിച്ചു. നോമ്പിന്റെ ചൈതന്യം നില നിർത്താൻ പരമാവധി ശ്രദ്ധിച്ചു. എങ്കിലും വീഴ്ചകൾ വന്നു പോവാം അത്‌ മനുഷ്യ സഹജമാണ്‌. അവ പരിഹരിക്കപ്പെടുകയും നോമ്പിന്റെ മുഴുവൻ പ്രതിഫലവും ലഭിക്കുകയും വേണം. അതിനുള്ള അവസരമാണ്‌ സർവ്വ ശക്തനായ തമ്പുരാൻ സകാത്തുൽ ഫിതർ നിർബന്ധമാക്കിയതിലൂടെ നൽകിയത്‌.