31.10.08

0 വിഘടിതരുടെ പുത്തനുണർവ്വ്‌

(2008 ഓക്ടോബർ മാസം ഇസ്‌ലാഹിൽ വന്ന ലേഖനം)
2002 ആഗസ്റ്റ്‌ 17 ന്‌ ഹുസൈൻ മടവൂർ കെഎൻഎം കൗൺസിൽ വിളിച്ചുകൂട്ടി ജ:സെക്രട്ടറി എപി അബ്ദുൽഖാദർ മൗലവിയേയും പ്രസിഡണ്ട്‌ ടിപി അബ്ദുല്ലകോയമദനിയേയും 23 അംഗ പ്രവർത്തകസമിതിയേയും അവിശ്വാസത്തിലൂടെ പുറത്താക്കുകയും, പ്രസിഡണ്ടായി എവി അബ്ദുറഹ്മാൻ ഹാജിയേയും ജ:സെക്രട്ടറിയായി ഹുസൈൻ മടവൂരിനെയും തെരഞ്ഞെ ടുത്തിരിക്കുന്നുവേന്നും ആകയാൽ മുജാഹിദ്‌ സെന്ററും മറ്റ്‌ സ്വത്തുക്കളും തങ്ങളെ ഏൽപിച്ച്‌ രസീറ്റ്‌ വാങ്ങണമെന്നുമുള്ള വാദത്തോടെ രംഗത്ത്‌വന്ന മടവൂർ വിഭാഗത്തിന്റെ മേൽ കെഎൻ എമ്മിന്‌ അനൂകൂലമായി കോഴിക്കോട്‌ മുൻസീഫ്‌ കോർട്ട്‌ വിധി പുറപ്പെടുവിക്കുകയുണ്ടായി. കെ എൻഎം ജ:സെക്രട്ടറി എപി അബ്ദുൽഖാദർമൗലവി ഫയലാക്കിയ കേസിലാണ്‌ ചരിത്ര വിജയമായി മാറിയ വിധിയുണ്ടായത്‌. എന്നാൽ 80% മുജാഹിദുകളും തങ്ങളോടൊപ്പമാണെന്ന അവകാശവാദത്തോടെ രംഗത്ത്‌വന്ന മടവൂരിന്റെയും അനുയായികളുടേയും, മേൽവാദത്തെ കോടതി നിഷ്കരുണം തള്ളുകയും സാക്ഷി വിസ്താരത്തിന്ന്‌ പോലും ഹാജറാവാതിരുന്ന മടവൂരിനെ ശാസിക്കുകയും ചെയ്ത കോടതി കെഎൻഎമ്മിന്‌ കോടതി ചെലവു കൂടിനൽകണമെന്ന്‌ ഉത്തരവിടുകയും ചെയ്തപ്പോൾ അത്‌ വിഘടിതർക്കും പോഷക ഘടകങ്ങൾക്കും പുത്തനുണർവ്വ്‌ നൽകിയത്രെ !!! (ശബാബ്‌ 22.08.08)
തൗഹീദീ പ്രബോധന വീഥിയിൽ സ്ഫോടനാത്മകമായ മുന്നേറ്റം നൽകിയ രണ്ട്‌ സാൽവ്വേഷനുകളും ഒരു മഹാസമ്മേളനവുമായി ചരിത്രത്തിന്റെ മായ്കപ്പെടാത്ത രേഖകളിലേക്ക്‌ കെഎൻഎമ്മും സംഘവും മുന്നേറിയപ്പോൾ അതിനെ എന്ത്‌ വിലകൊടുത്തും തടയിടാനായി, മഹാനായ റസൂലുല്ലാഹി(സ)യുടെ ഹദീസുകളെപ്പോലും തെരുവുകളിലിട്ട്‌ പരിഹസിച്ച്‌ പുച്ചിച്ച്‌ തള്ളി ജിന്ന്‌, സിഹ്ര്, എലി, പൂച്ച, പാമ്പ്‌, പല്ലി, തുടങ്ങിയതും ഏത്‌ ചെകുത്താനെയും കൂട്ടുപിടിക്കാമെന്നായി രംഗത്ത്‌ വന്നവരുടെ തുറുപ്പുചീട്ടുകൾ വെള്ളത്തിൽ വീണ ഓലപ്പടക്കം കണക്കെ ചീറ്റിപ്പോയപ്പോൾ പിന്നെ എല്ലാം കെട്ടിപൂട്ടി മടക്കിവെച്ച്‌ ഇനിയെന്ത്‌ എന്ന ഇമ്മിണി വലിയ ചോദ്യ ചിഹ്നവും കക്ഷത്തേന്തി ?സ്വസ്ഥ കുടുംബം സന്തുഷ്ട കുടുംബമായി? കഴിയുന്ന അനുയായികളെ, വിശന്ന്‌ വലഞ്ഞ്‌ കരഞ്ഞ്‌ കൊണ്ടിരിക്കുന്ന മക്കൾക്ക്‌ കൊടുക്കാനാഹാരമില്ലാതെ അവരെ ആശ്വസിപ്പിക്കാൻ കലത്തിൽ വെള്ളം നിറച്ച്‌ അടുപ്പിൽ വെച്ച്‌ ഇളക്കിക്കൊണ്ടിരിക്കുന്ന മതാവിന്റെ "റോൾ" അഭിനയിക്കുകയായിരുന്നു വിഘടിത നേതൃത്വം. എന്നാൽ ഇതാ നമുക്കനുകൂലമായി വിധി വരാനിരിക്കുന്നു എന്നാശ്വസിച്ച അനുയായികൾക്കാകട്ടെ കലത്തിലേത്‌ വെറും വെള്ളമായിരുന്നു എന്ന്‌ ഇപ്പോഴും ബോധ്യപ്പെട്ടതുമില്ല എന്നതാണ്‌ ശബാബിലെ ?പുത്തനുണർവ്വ്വ്‌? നൽകുന്ന വിവരം.
1999 ലെ അംഗത്വ ലിസ്റ്റനുസരിച്ച്‌ വിഘടിതരെ കൂടി ഉൾപെടുത്തി തെരഞ്ഞെടുപ്പ്‌ നടത്തണമെന്ന വാദത്തെ ചെലവ്‌ സഹിതം കോടതി തള്ളിയതൊന്നുമല്ല ഈ പുത്തനുണർവ്വ്വ്‌. കെഎൻഎമ്മിന്റെ സ്വത്തുക്കളിലും മറ്റും വിഘടിതർ അതിക്രമിച്ച്‌ കടക്കുന്നതിലുള്ള ശാശ്വത വിലക്കുമല്ല. ലെറ്റർപാഡ്‌ സീൽ എന്നിവ ഉപയോഗിക്കുന്നതിൽനിന്നും വിഘടിതരെ കോടതി തടഞ്ഞതുമല്ല. പിന്നെ പ്രസിഡന്റായി വിഘടിതർ തെരഞ്ഞെടുത്തെന്ന്‌ പറയുന്ന എവി അബ്ദുറഹ്മാൻ ഹാജി സംസ്ഥാന കൗൺസിലർ പോലുമായിരുന്നില്ല എന്ന കോടതിയുടെ നിരീക്ഷണവുമല്ല ഈ പുത്തനുണർവ്വ്വ്‌. എന്നാൽ നീതിക്ക്‌ വേണ്ടി കോടതി കയറേണ്ടിവന്ന കെഎൻഎമ്മിന്‌ വിഘടിതർ കോടതി ചെലവ്‌ നൽകണം എന്ന കൽപനയിലാണ്‌ പുത്തനുണർവ്വിരിക്കുന്നത്‌. നീണ്ട ആറുവർഷക്കാലം കെഎൻഎം എന്ന പ്രസ്ഥാനത്തെ കോടതി വ്യവഹാരത്തിലേക്ക്‌ വലിച്ചിഴച്ചവർ അതിന്‌ പ്രായശ്ചിത്തമായി കോടതി ചെലവ്‌ നൽകണമെന്ന ഉത്തരവ്‌ പാലിക്കാതിരിക്കാൻ പറ്റില്ലല്ലോ. പക്ഷെ എവിടുന്നെടുത്ത്‌ നൽകാനാണ്‌. പനമരത്ത്‌ നിന്ന്‌ ബക്കറ്റിൽ ഊറ്റിയതടക്കം ഉള്ളതെല്ലാം പെറുക്കികൂക്കീട്ടും ശബാബിന്റെ പൈന്തുടർച്ചയായി പിറന്ന്‌ വീണ കൂഞ്ഞിനെ 'വർത്തമാനം' പറയിക്കാൻ തന്നെ തികയുന്നില്ല.
അനുയായികൾക്കാകട്ടെ വ്യക്തമായ അജണ്ടയൊന്നുമില്ലതാനും. തൗഹീദ്‌ പറയാനാണെങ്കിൽ തീരെ താൽപര്യമില്ല. ഉണ്ടെങ്കിൽ തന്ന അതിനെകുറിച്ച്‌ നാല്‌ വർത്തമാനം പറഞ്ഞ്‌ ശീലമുള്ളവരുമില്ല. ഉള്ളവർക്കാകട്ടെ തൗഹീടെന്ന്‌ കേൾക്കുന്നതേ അലർജിയും. മാത്രമല്ല ചിലപ്പോൾ വല്ല മരുന്ന്‌ കച്ചവടക്കാരിൽ നിന്നും തല്ലോ ഏറോ കിട്ടീന്നും വരും അതുകൊണ്ട്‌ അതിന്‌ നോം തീരെയില്ല. നടീൽ വാരത്തിലൂടെ നട്ട മരത്തൈകളൊക്കെ പഴയ ഒരു പരസ്യവാചകത്തെ ഓർമ്മിപ്പിക്കുമാർ​‍്‌ പൊടിപോലുമില്ല കണ്ട്പിടിക്കാൻ. നട്ടാൽ തീർന്നില്ലല്ലോ പിന്നെ അതിന്‌ വെള്ളം നനക്കൽ വാരവും വളമിടൽ കാമ്പയിനും ഒക്കെയുണ്ടെങ്കിലല്ലേ അവ വളരൂ. അതൊക്കെ അൽപം മെനക്കേട്‌ ഉള്ള പണിയല്ലേ അതിനുണ്ടോ ആളെക്കിട്ടുന്നു. അതിനാൽ ആ പണിയുമില്ല. ?മുസ്ലിം കൊഓഡിനേഷൻ കമ്മിറ്റിയുടെ മതവിരുദ്ധ പാഠപുസ്തക സമരത്തിൽ നിന്നും പി?​‍ാറിയിട്ടില്ലന്നും എന്നാൽ മതസഘടന എന്നനിലക്ക്‌ പ്രത്യക്ഷസമരത്തിൽ പങ്കെടുക്കാൻ ചില പരിമിതികളുണ്ടെന്നും ജമാഅത്തെ ഇസ്ലാമി പൊളിറ്റിക്കൽ സെക്രട്ടറി ഹമീദ്‌ വാണിമേൽ പ്രസ്താവിച്ചതു പത്രങ്ങളിൽ വന്നിരുന്നു. പക്ഷെ മതസംഘടന എന്നനിലക്ക്‌ മതത്തേയും മത വിശ്വാസികളേയും വിശ്വാസ പ്രമാണങ്ങളേയും ബാധിക്കുന്ന(?) ?പ്ലാച്ചിമട-കൊക്കകോല, എക്സ്പ്രസ്സ്‌ ഹൈവേ, വയൽ നികത്തൽ, എന്റോസൾഫാൻ, ആഗോളവൽക്കരണം, ഭൂമാഫിയ, ആണവ കരാർ, വാണിജ്യ മേഘലയിലെ കുത്തക വൽകരണം? തുടങ്ങി തൗഹീദിന്റെ കടക്കൽ കത്തിവെക്കുന്ന!(?) സകല വിഷയങ്ങളിലും പ്രത്യക്ഷ സമരത്തിന്‌ ജമാഅത്ത്‌ കാർക്ക്‌ കൈവശാവകാശത്തിനുള്ള പട്ടയം ഉള്ളതിനാൽ അതിൽ ഇടപെട്ടാൽ വേ???ത്ര ശോഭിക്കില്ല എന്നതിനാൽ കാര്യ പരിപാടിയിൽ അതുമില്ല. ആകെക്കൂടി ഉണ്ടായിരുന്നതാകട്ടെ മുജാഹിദുകളെ പാരവെക്കലും മിമിക്രിക്കാരുടെ പാരഡികളെ വെല്ലുന്ന തരത്തിലുള്ള ചില സിനിമകളുണ്ടാക്കി അത്‌ കണ്ടാസ്വദിച്ച്‌ മുജാഹിദുകളേയും റസൂലിന്റെ ഹദീസുകളേയും അത്‌വഴി റസൂലിനേയും പരിഹസിക്കലുമാണ്‌. മുജാഹിദുകളെ കാണുമ്പോൾ ജിന്ന്‌ ജിന്ന്‌ എന്ന്‌ അടക്കം പറഞ്ഞു നടന്നവരുടെ ഉ?​‍ാദവും വിഭ്രാന്തിയുമൊക്കെ ഖത്തറിൽ നിന്നുകിട്ടിയ ?അജുവ കാരക്ക? നൽകിയതോടെ തെല്ലൊന്നടങ്ങുകയും ചെയ്തു. അതിൽപിന്നെ പ്രത്യേകിച്ച്‌ കാര്യ പരിപാടികളോ അജണ്ടയോ ഇല്ലാതെ കുടുംബത്തോടൊപ്പം സന്തുഷ്ടമായി കഴിയുന്ന വിസികളെ വിളിച്ചുണർത്തി കൊടുക്കുക ഓരോ റസീറ്റ്‌ ബുക്ക്‌. കോടതിചെലവിനുള്ളവക ഉണ്ടാക്കാം ഇറങ്ങട്ടെ തെരുവുകളിൽ; ഉണരട്ടെ,. ണല്ലോരു പുത്തനുണർവ്വ്വ്‌!
വിചിത്ര വാദങ്ങൾ
17.08.02 ൽ താൻ പുതിയ ജ:സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടന്നും അത്‌വരെ ഉണ്ടായിരുന്ന ഭാരവാഹികളെ അവിശ്വാസത്തിലൂടെ പുറത്താക്കുകയുമുണ്ടായത്രെ. പക്ഷെ മേൽ തീയ്യതിക്ക്‌ ശേഷം ഒക്ടോബറിൽ സംഘടന തെരഞ്ഞെടുപ്പ്‌ നടത്തേണ്ടത്‌ സെക്രട്ടറിയായ നാമല്ല. നാം പുറത്താക്കിയ എപിയാണ്‌ എന്നത്രെ. പോരെ തൊലിയുടെ കട്ടി. അതും കോടതിയിൽ പറയാൻ. പിന്നെ കോടതി പരിഹസിക്കാതിരിക്കുമോ, കണക്കിനു കൊടുത്തു."കെ എൻ എം എന്ന പേരുപയോഗിച്ച്‌ പ്രവർത്തിക്കാൻ കോടതി പരിപൂർണ്ണ സ്വാതന്ത്ര്യം നൽകിയത്‌ സംഘടനാ രംഗത്ത്‌ ഒരു കുതിച്ച്‌ ചാട്ടത്തിന്‌ അവസരമേകി "(അതേ ശബാബ്‌) എന്നാണ്‌ മറ്റൊരു പുത്തനുണർവ്വ്വ്‌. കിതച്ച്‌ കിതച്ച്‌ ചാടിയവർക്ക്‌ കുതിച്ച്‌ ചാടാൻ പലതും കിട്ടയെന്നാണ്‌ വിചാരം. പക്ഷെ മടവൂരികൾ ചാടിയൽ മുട്ടോളം പിന്നെ ചാടിയാൽ കോടതിയോളം.
കെ.എൻ.എം സംഘടനയുടെ സ്വത്തുക്കളിലും മറ്റും അതിക്രമിച്ച്‌ കടക്കുന്നതിന്നും അവകാശ കൈവശത്തിന്നെതിരായി വല്ലതും പ്രവർത്തിക്കുന്നതും സീൽ, ലെറ്റർപാഡ്‌ എന്നിവ ഉപയോഗിക്കുന്നതിന്നും മടവൂരിന്നും കൂട്ടർക്കും കോടതി ശാശ്വത വിലക്ക്‌ ഏർപ്പെടുത്തിയിരിക്കെ, കാന്തപുരത്തിനെന്ത്‌ മഹ്ഷറ എന്നപോലെ ഹയാഅ​‍്‌ ഇല്ലാത്തവനെന്ത്‌ കോടതി. ഇങ്ങനെയൊക്കെ കോടതി വ്യക്തമാക്കിയിട്ടും കെഎൻഎമ്മിനെ പ്രതിനിധീകരിക്കാൻ തങ്ങൾക്ക്‌ യതൊരു അവകാശവുമില്ല എന്ന്‌ പോലും മനസ്സിലാക്കാനുള്ള സാമാന്യതയിലും അൽപം കുറഞ്ഞ ബുദ്ധിയെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഈ പുത്തനുണർവ്വുമായി രംഗത്തു വരില്ലായിരുന്നു. ഈ മഹാബുദ്ധിയല്ലേ ഹദീസ്‌ സ്വീകാര്യതയിൽ ഇവരുടെ ഒരു മാനദണ്ഠം. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ 'മാസപ്പിറവി കണ്ടാൽ നിങ്ങൾ നോമ്പെടുക്കുക. 'മാസപ്പിറവി കണ്ടാൽ നിങ്ങൾ നോമ്പവസാനിപ്പിക്കുക. മേഘം മൂലമോ മറ്റോ ദൃശ്യമാവാതിരുന്നാൽ മുപ്പത്‌ പൂർത്തിയാക്കുക? (ബുഖാരി മുസ്ലിം) എന്ന ഹദീസിനെയും വലിച്ചെറിഞ്ഞ്‌? സെപ്തംബർ ഒന്ന്‌ റമദാൻ ഒന്നായിരിക്കുമെന്ന്‌ മടവൂരികൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു? എന്ന്‌ പത്രങ്ങളിൽ വായിക്കാനിടായായത്‌. ദിനപത്രം എന്ന്‌ പറയപ്പെടുന്ന വർത്തമാനത്തിന്റെ സീലോ ലെറ്റർ പാഡോ ഉപയോഗിക്കുക അതിനെ പ്രതിനിധീകരിക്കുക തുടങ്ങിയവക്ക്‌ അവകാശമില്ലാത്ത, അധികാരമില്ലാത്ത ഒരുവൻ അതിന്റെ ആളായി സമൂഹത്തിലും പൊതുവേദികളിലും വിലസുമ്പോൾ അവനെ ????????? പ്രബുദ്ധർ എന്ത്‌ കരുതും, എന്തു കരുതണം. എന്നത്‌ പോലെ തന്നെ പരിഹാസകഥാപാത്രമായി മാത്രമേ ഇക്കൂട്ടരെയും പൊതുജനം സ്വീകരിക്കുകയുള്ളൂ.
"തെരഞ്ഞെടുപ്പ്‌ ആവശ്യപ്പെട്ടുകൊണ്ടുള്ള നമ്മുടെ ഹരജി അനുവദിച്ചില്ലെന്നുള്ളതാണ്‌ പുതിയ ഉത്തരവിൽ എപി പക്ഷത്തിന്ന്‌ ആശ്വസിക്കാനുള്ള ഏകകാര്യം. കോടതി മുഖാന്തിരം കമ്മീഷനെ നിയമിച്ചുകൊണ്ടുള്ള ഒരു പൊതു തെരഞ്ഞെടുപ്പ്‌ നടത്തുന്നതിലെ സങ്കീർണ്ണതയും അതിൽ ഒരു മുൻസീഫ്‌ കോടതിക്കുള്ള പരിമിതിയും കേസിന്റെ വാദം കേൾക്കുമ്പോൾതന്നെ കോടതി അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഇതു കൊണ്ടായിരിക്കാം പ്രസ്തുത ഹരജി പരിഗണിക്കാതിരുന്നത്‌ (അതേ ശബാബ്‌?അടിവര ലേഖകന്റേത്‌). കോടതിയുടെ ഒരു കഴിവ്‌ കേടേ, ഇന്ത്യാരാജ്യത്തിന്റെ തന്നെ ഭരണ പ്രതിപക്ഷ രംഗങ്ങൾ കൈകാര്യം ചെയ്യുന്നതടക്കമുള്ള വലിയ വലിയ രാഷ്ട്രീയ സംഘടനകൾ പ്രവർത്തിച്ച്‌ കൊണ്ടിരിക്കുന്ന ഇന്ത്യയിലെ കേരളസംസ്ഥാനത്തെ ഒരു മതപ്രബോധക സംഘടനയുടെ തെരഞ്ഞെടുപ്പ്‌ നടത്താനുള്ള സങ്കീർണ്ണതകൾ മനസ്സിലാക്കി ഹരജി തള്ളേണ്ടിവന്ന കോടതിയും ഇന്ത്യൻ ജുഡീഷ്യറിയും ഇത്ര നിസ്സാരവും കഴിവ്കെട്ടതുമാണെന്നാണല്ലോ ശബാബ്കാരൻ പറയുന്നത്‌. അഥവാ സങ്കീർണ്ണതകൾ ഭയന്ന്‌ നീതി നിർവ്വഹണത്തിൽ നിന്നും കോടതി പി?​‍ാറിയെന്നല്ലേ അർത്ഥം. മിതമായി പറഞ്ഞാൽ കെഎൻഎമ്മിനോടുള്ള വിരോധത്താൽ ദയവായി കോടതിയേയും ഇന്ത്യൻ ജുഡീഷ്യറിയേയും പരിഹസിക്കരുത്‌.
അങ്ങാടിയിൽ തോറ്റതിന്‌ അമ്മായിഅമ്മയോട്‌
മുജാഹിദ്‌ പ്രസ്ഥാനത്തെയും പോഷകഘടകമായ ഐ.എസ്‌.എമ്മിനേയും വഞ്ചിച്ച്‌ ഐ.എസ്‌.എമ്മിനെ സ്വതന്ത്രമായി രചിസ്റ്റർ ചെയ്യുകയും എൻ.എം.കെ എന്ന സംഘടന ഉണ്ടാക്കുകയും ചെയ്തവർ കെ.എൻ.എമ്മിനെ പ്രതിനിധീകരിക്കാൻ യോഗ്യരല്ല എന്ന്‌ കേരളത്തിലെ മുൻധാരപത്രങ്ങളൊക്കെ വിലയിരുത്തിയതിനാലാണ്‌, മടവൂരികൾ നാലാൾ കൂടിയാലും പത്രത്തിൽ നൽകുന്ന വാർത്തകളിൽ മടവൂർ വിഭാഗം എന്നും കെ.എൻ.എമ്മിന്റേതിൽ ഔദ്യോഗികം എന്നും കൊടുക്കുന്നത്‌. പക്ഷെ ?കോടതിയേക്കാളും വലിയ കോടതിയാവാൻ ചന്ദ്രിക ശ്രമിച്ചുവേന്നും ഔദ്യോഗികം ആരെന്ന്‌ ചന്ദ്രിക നേരത്തെ കണ്ടെത്തിക്കളഞ്ഞു എന്നുമാണ്‌ ശബാബിന്റെ മറ്റൊരു വിലാപം. കോഴിക്കോട്‌ മുൻസീഫ്‌ കോടതിയുടെ ഉത്തരവ്‌ അങ്ങിനെതന്നെ പ്രസിദ്ധീകരിക്കുകയാണ്‌ ചന്ദിക ചെയ്തത്‌. പക്ഷെ വാർത്തവരുന്നതിന്‌ മുൻപായി അവർ ചന്ദ്രികയുമായി ബന്ധപ്പെട്ട്‌ വാർത്ത അങ്ങിനെ കൊടുക്കരുത്‌ എന്ന്‌ പറഞ്ഞത്രെ. അത്‌ സ്വീകരിക്കാതെ സത്യസന്ധമായി റിപ്പോർട്ട്‌ ചെയ്തു. പക്ഷെ അങ്ങാടിയിൽ തോറ്റതിന്‌ അമ്മയോടുമല്ല അമ്മായി അമ്മയോട്‌ എന്നപോലെ കോടതിയിൽ തോറ്റതിന്‌ 'ഞങ്ങൾക്കും പലതും ചെയ്യാൻകഴിയും പക്ഷെ അത്‌ ചെയ്യിക്കരുത്‌' എന്നാണ്‌ ഉത്തരം താങ്ങുന്ന ഗൗളിയുടെ ഭീഷണി. വെന്റിലേറ്ററിലാണെങ്കിലും നോമിന്റെ കക്ഷത്തുമുണ്ടല്ലോ ഒരു 'വർത്തമാനം' എന്തെ കോടതി ഉത്തരവ്‌ സത്യസന്ധമായി പ്രസിദ്ധീകരിച്ചാൽപോരെ. ചന്ദ്രികയെ ഭീഷണിപ്പെടുത്തണോ? അതോ ചന്ദ്രിക നാലാള്‌ വായിക്കുന്നതാണ്‌ നോമിന്റെ കക്ഷത്തുള്ളത്‌ ആരും കാണാറില്ല എന്ന ദു:ഖസത്യത്തിന്റെ ഞെട്ടലിൽ നിന്നും വന്ന്പോയതോ. എന്തായാലും ചന്ദ്രികയും മുസ്ലിം ലീഗും മടവൂരികളുടെ ഭീഷണിയോടെ വല്ലാതെ വെരണ്ട്പോയിട്ടുണ്ട്‌!!!!
കറാമത്തുകൾ
വിഘടിത ഗ്രൂപ്പിന്റെ ഇപ്പൊഴത്തെ മൊത്തത്തിലുള്ള അവസ്ഥ പരിശോധിക്കുമ്പോൾ പലവിധ ?കറാമത്തുക?? പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നതായി കാണാം. 'ആളെ നോക്കേണ്ട തെളിവ്‌ നോക്കുക' എന്ന സലഫി തറവാട്ടിലെ കാരണവർ ഉമർ മൗലവി (റഹിമഹുള്ള) യുടെ മുദ്രാവാക്യം എറ്റ്പിടിച്ച്‌ നെഞ്ചിലേറ്റി നടന്നവരാണ്‌ മുജാഹിദുകൾ. ഖുറാഫി, മൗദൂടി ആദികളിലാരായാലും ആദർശ സംഘട്ടനത്തിൽ മുജാഹിദുകൾക്ക്‌ മുന്നോട്ട്‌ വെക്കാനുള്ളത്‌, ആര്‌ പറയുന്നു എന്നതിലപ്പുറം എന്ത്‌ പറയുന്നു എന്നതിനെ പ്രമാണബദ്ധമാണെന്ന്‌ ഉറപ്പുവരുത്തി തള്ളേണ്ടത്‌ തള്ളുകയും കൊള്ളേണ്ടത്‌ കൊള്ളുകയും ചെയ്യുക എന്നതായിരുന്നു.
"നമ്മുടെ സംഘടന പിളർന്നാൽ നീ കടങ്ങ ന്റെ കൂടെ നിൽക്കുമോ അതല്ല ഗചങ്ങ ന്റെ കൂടെ നിൽക്കുമോ" സിഘടിത കുതന്ത്രങ്ങൾ പുറത്ത്‌ ചാടുന്നതിന്നും മുന്ന്‌ നാൽ​‍്‌ വർഷങ്ങൾക്ക്‌ മുൻപ്‌ അന്ന്‌ ഢഇ അംഗമായിരുന്ന ഈ കുറിപ്പുകാരനോട്‌ അതിന്റെ ഉന്നത സമിതിയിൽ അംഗമായ ഒരു വ്യക്തി ചോതിച്ച വാചകമാണിത്‌. പക്ഷെ ബുദ്ധിയും ചിന്തയും അവർക്ക്‌ ഹദിയ നൽകിയ ഢഇ കൾക്കുണ്ടോ പിന്നിലെ ഗോ‍ൂഢോദ്ദേശം മനസ്സിലാവുന്നു. പലപ്പോഴും സംഘടനക്കകത്ത്‌ അവർ സൃഷ്ടിച്ച്കൊണ്ടിരുന്ന അസ്വസ്ഥതകൾ തങ്ങൾക്കനുകൂലമാക്കി മാറ്റാൻ ഢഇ മീറ്റിങ്ങുകൾ അവർ ഉപയോഗിച്ചിരുന്നു. പലവിധ വിഷയങ്ങളും ചർച്ചക്കെടുക്കുകയും കൂട്ടത്തിലോരാൾ ചോദിക്കുകയും നമുക്ക്‌ ഇതിൽ താൽപര്യമില്ല. എന്തു വന്നാലും നമ്മുടെ സംഘടനയാണ്‌ നമുക്ക്‌ വലുത്‌ എന്ന്‌ പറഞ്ഞുകൊണ്ട്‌ വിഷയം അവതരിപ്പിക്കുകയും ചെയ്യുക എന്ന കൗശല പൂർവ്വമായ സമീപനമാണ്‌ സ്വീകരിച്ചിരുന്നത്‌. "നമ്മുടെ സംഘടന പിളരുന്നത്‌ തടയാൻ കടങ്ങ പിരിച്ച്‌ വിടേണ്ടി വന്നാൽ പോലും നാമത്തിന്‌ തെയ്യാറാണ്‌" എന്ന്‌ വിഗാരനിർഭരമായി കണ്ണുകൾ ഈറനണീച്ച്‌ ശോകമൂകമായ മുഖഭാവത്തോടെ ഉരുവിടുമ്പോൾ ആരാണതിൽ വീണ്‌ പോവാത്തത്‌. പക്ഷേ ഗചങ്ങ കടങ്ങ ന്റെ ഭാരവാഹികളുടെ മേൽ നടപടി എടുത്തപ്പോഴായിരുന്നു ആ ആത്മാർത്ഥതയിലെ കാപട്യം കേരളം കണ്ടത്‌. ഇത്തരം കപട നാടകങ്ങൾക്ക്‌ തിരക്കഥ എഴുതിയവർ അതിന്‌ അരങ്ങേറ്റം നൽകിയെങ്കിലും പക്ഷേ വളരെ വലിയ നിരാശതന്നെ അവർക്ക്‌ സമ്മാനിച്ചു എന്നതാണ്‌ വർത്തമാന കൗതുകം.  അന്ധമായ അനുകരണത്തിനെതിരിൽ അതി ശക്തമായി ശബ്ദമുയർത്തിയ ഒരു സമൂഹത്തിൽ നിന്നും അടർത്തിയെടുത്ത അൽപം ആളുകളെയെങ്കിലും തങ്ങളെ കണ്ണുമടച്ച്‌ വിശ്വസിക്കുന്ന; തങ്ങളുടെതല്ലാത്തവ കേൾക്കാനോ വായിക്കാനോ തെയ്യാറാവാത്ത ഖുറാഫികളേക്കാളും അധ:പ്പതിച്ച ഒരു കൂട്ടമായി വളർത്തിയെടുക്കാൻ സാധിച്ചു എന്നതാണ്‌ വിഘടിതരുടെ ഒന്നാമത്തെ കറാമത്ത്‌.
ജിദ്ദ കറാമത്ത്‌
ചങ്ങരംകുളം മുജാഹിദ്‌ സമ്മേളനത്തിൽ പങ്കെടുത്ത പ്രമുഖ ഇസ്ലാമിക പ്രബോധകൻ അമേരിക്കണായ യൂസുഫ്‌ എസ്റ്റസിനെ വിഘടിതർ ജിദ്ദയിൽ വെച്ച്‌ ഹജ്ജ്‌ വേളയിൽ ക്ഷണിച്ചു എന്നായിരുന്നു അവരുടെ പ്രചാരണം. എന്നാൽ ചങ്ങരംകുളം സമ്മേളനത്തിന്റെ അത്ഭുതകരമായ വിജയം കണ്ട്‌ സമനില തെറ്റിയവരുടെ പിച്ചും പേയും നാവുകളിൽ നിന്ന്‌ നാവുകളിലേക്ക്‌ പ്രചരിച്ച്കൊണ്ടിരുന്നു. വാമൊഴികളെ വരമൊഴിയാക്കി ശബാബും രംഗത്ത്‌ വന്നു. ജിദ്ദയിൽ നിന്നും അവിടുത്തെ സെന്റർ ഭാരവാഹികൾ ക്ഷണിച്ചുവേന്നും പിന്നീട്‌ ഔദ്യോഗികമായി ജ.ഹുസൈൻ മടവൂർ മൂംബയിൽ വെച്ച്‌ ക്ഷണിക്കുകയുമാണുണ്ടായതെന്നും പിന്നീട്‌ ചങ്ങരംകുളത്തേക്ക്‌ തട്ടിക്കൊണ്ട്‌ പോവുകയുമായിരുന്നുമത്രെ.
കേട്ടതും വായിച്ചതും ഒക്കെക്കൂടി ഒന്നു വിശകലനം ചെയ്തപ്പോൾ ഫാത്തിമ മൗലിദിൽ വിവരിക്കുന്ന ഒരു സംഭവമാണ്‌ ഒർമ്മയിലെത്തിയത്‌. പ്രവാചക തിരുമേനി (സ)യുടെ ആകാശാരോഹണ(മിഅ​‍്‌റാജ്‌) വേളയിൽ ജിബ്‌രീൽ(അ) സ്വർഗ്ഗത്തിൽ നിന്നും ഒരു ആപ്പിൾ പറിച്ച്‌ നൽകുകയും അത്‌ കഴിച്ചതിന്ന്‌ ശേഷം നബി(സ)ക്ക്‌ ഫാത്വിമ (റ) എന്ന മകൾ ജനിക്കുകയും ചെയ്തു എന്നാണ്‌ കഥ. കഥയിൽ ചോദ്യമില്ലാത്തതിനാൽ നബി(സ) യുടെ 35​‍ാം വയസ്സിൽ ജനിച്ച ഫത്വിമ(റ)യെ എങ്ങിനെയാണ്‌ 53 ​‍ാം വയസ്സിൽ ആപ്പിൾ കഴിച്ചതിനാൽ ഗർഭം ധരിക്കപ്പെട്ടത്‌ എന്ന്‌ ചോദിക്കാനും വയ്യ.  എന്നാൽ ഈ കറാമത്തിനെ കടത്തിവെട്ടുന്ന ഒരൊന്നൊന്നര കറാമത്താണ്‌ മടവൂരികളുടെ ജിദ്ദ കറാമത്ത്‌. ഹജ്ജ്‌ പെരുന്നാൾ ഡിസംബർ 20ന്‌. യൂസുഫ്‌ എസ്റ്റസ്‌ മൂംബയിൽ പീസ്‌ കോൺഫറൻസിന്‌ വന്നത്‌ ഡിസംബർ 7 മുൻപും. ചിത്രസഹിത വാർത്ത ഡിസം:7 ശബാബിൽ കാണാം. അപ്പോൾ ഹജ്ജ്‌ വേളയിൽ അഥവാ ഡിസം:7 (ഹജ്ജ്‌ പെരുന്നാൾ ഡിസം:20) ശേഷം ജിദ്ദയിൽ നിന്ന്‌ സെന്ററുകാർ ക്ഷണിക്കുകയും പിന്നീട്‌ ഔദ്യോഗികമായി മൂംബയിൽ വെച്ച്‌ ഡിസം: 7ന്‌ മുൻപ്‌ മടവൂർ ക്ഷണിക്കുകയും ചെയ്തു !!. കക്കാൻ പഠിച്ചാൽ പോര നിൽക്കാനും പഠിക്കണം എന്നൊരു ചൊല്ല്‌ നാട്ടിൻപുറത്ത്‌ നിലവിലുണ്ട്‌. അത്‌ പോലെ കളവ്‌ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുമ്പോഴെങ്കിലും പരസ്പര വൈരുധ്യമാവാതിരിക്കാൻ വലിയ ?യുക്തിയുടെ? ആളുകൾ എന്ന്‌ സ്വയം വിശേഷിപ്പിക്കുന്നവർ ശ്രദ്ധിക്കാതെ പോയോ അതോ എന്തു പറഞ്ഞാലും അണികൾ അപ്പാടെ വിഴുങ്ങിക്കൊള്ളൂം എന്ന ആത്മവിശ്വാസമോ ഇവരെ നയിക്കുന്നത ​‍്‌!!.
സലഫി കറാമത്ത്‌
 അതെ, അങ്ങിനെയുമുണ്ട്‌ ഒരു കറാമത്ത്‌. സലഫി വിരുദ്ധനും സുറൂറിയുമായ ആളെ പൊടുന്നനെ ശുദ്ധ സലഫിയാക്കുന്ന വിദ്യയാണത്‌. യുസുഫ്‌ എസ്റ്റസ്‌ ചങ്ങരംകുളം സമ്മേളനത്തിൽ പങ്കെടുത്തപ്പോൾ അദ്ദേഹം സുറൂറിയാണെന്നായിരുന്നു പ്രചാരണം. അതിനാലത്രെ പ്രസംഗിക്കുമ്പോൾ അറബികളാരും വേദിയിലിരിക്കാതിരുന്നത്‌. മാത്രമല്ല അറബികളേയും എസ്റ്റസിനേയും മുഖാമുഖം കാണിക്കാതെ ഒളിപ്പിച്ച്‌ നടത്താൻ സമ്മേളന സംഘാടകർ വല്ലാതെ പാട്‌ പെട്ട്പോയതിൽ ശബാബുകാർക്ക്‌ അത്യധികം വ്യസനവും തോന്നി. അത്രകണ്ട്‌ ശ്രദ്ധയാണ്‌ കുറച്ച്‌ കാലമായിട്ട്‌ മുജാഹിദുകളോട്‌ അവർക്ക്‌. മാത്രമോ ചങ്ങരംകുളം സമ്മേളനത്തിൽ പങ്കെടുത്തതോടുകൂടി അദ്ദേഹത്തിനില്ലാത്ത അയോഗ്യതകളുമില്ല. അദ്ദേഹം കടുത്ത സലഫി വിരുദ്ധനത്രെ. ?മിനിസ്റ്റർ ഓഫ്‌ മ്യൂസിക്‌ എന്ന അദ്ദേഹത്തിന്റെ വിഷേഷണത്തിൽ പതിയിരിക്കുന്ന സലഫി വിരുദ്ധത എന്ന അപകടകാരിത മറ്റൊരു കുഴക്കുന്ന പ്രശ്നമായിരുന്നു.(ശബാബ്‌ 29.02.08). ചുരുക്കത്തിൽ സലഫി വിരുദ്ധനും സുറൂറിയുമായ ഒരാളെ സമ്മേളനത്തിൽ ക്ഷണിച്ചിട്ട്‌ കയ്ച്ചിട്ട്‌ ഇറക്കാനും വയ്യ മധുരിച്ചിട്ട്‌ തുപ്പാനും വയ്യ എന്ന പരുവത്തിൽ മുജാഹിദുകൾ പെടാപാട്‌ പെട്ടുപോയി എന്നായിരുന്നു വിഘടിത പേന ജീവനക്കാരുടെയും കിംവതന്തി ഉദ്യോഗസ്ഥരുടെയും വാ-വര മൊഴിവിളയാട്ടങ്ങൾ. കിട്ടാത്ത മുന്തിരിയുണ്ടോ ശർക്കര കൂട്ടിയാലും മധുരിക്കുന്നു!!
യഥാർത്ഥ സലഫികളായ; യാഥാസ്തികത്തിനെതിരിൽ വിശിഷ്യ 'നവ യഥാസ്തികരെ' അതുമല്ല മൗലവി വിഭാഗം മുശ്‌രിക്കുകളെ യഥാർത്ഥ തൗഹീദിലേക്ക്‌ ശരിയായ സലഫി മാർഗ്ഗത്തിലേക്ക്‌- മൻഹജ്‌ എന്നൊന്നും തെറ്റുധരിക്കരുത്‌- നയിക്കാൻ ഖുറാഫി ഖുബൂരി മൗദൂടി പോരാത്തതിന്‌ ജിന്നും ശൈത്വാനുമടങ്ങുന്ന സകലരേയും കൂട്ടു പിടിച്ച്‌  ജരാനരയോ ഉറക്കം തൂക്കമോ ഒട്ടും ബാധിച്ചിട്ടില്ലാത്ത അഭിവന്ദ്യ എൺപത്‌ ശതമാനം വരുന്നവരുടെ കറാമത്തുകളുടെ വലിപ്പമറിയാൻ നാല്‌ വർഷം കൊണ്ട്‌ നാൽപത്‌ വയസ്സായ യുവഘടകം പ്രസിദ്ധീകരിക്കുന്ന ശബാബിന്റെ 2008 ഏപ്രിൽ 14​‍ാം ലക്കം പരിശോധിച്ചാൽ മതി. ജിദ്ദ ഇസ്ലാഹി സെന്റർ പരിപാടിയിൽ സലഫി വിരുദ്ധത എന്ന അപകടകാരിതയുള്ള സാക്ഷാൽ എസ്റ്റസ്‌ പ്രസംഗിക്കുന്നു!!. ചങ്ങരംകുളത്ത്‌ നിന്ന്‌ ജിദ്ദയിലേക്ക്‌ എത്തുമ്പോഴേക്കും                                 നിർവ്വീര്യമാക്കി ശുദ്ധ സലഫിയ്യത്തിൽ മുക്കിയെടുത്തു!!. പക്ഷെ ഇതുപോലുള്ളവർ ഇനിയും ഗചങ്ങ ന്റെ വല്ലപരിപാടിയിലും പങ്കെടുത്താൽ സലഫിവിരുദ്ധതയും സുറൂറിസവുമൊക്കെ കടന്ന്‌ വരും. തെറ്റുധരിക്കരുത്‌ വാപ്പാന്റവിടുന്ന്‌ പുറപ്പെടുകയും ചെയ്തു ഉമ്മാന്റവിടെ എത്തിയുമില്ല എന്ന അവസ്ഥയിൽ നിലനിൽപ്പല്ലേ പ്രധാനം.
അണ്ടിയോ മൂത്തത്‌ മാവോ?
ഞങ്ങളുടെ വീടിന്റെ തൊട്ടടുത്തുള്ള സമസ്ത മദ്‌റസയിൽ നടന്ന ഒരു പ്രഭാഷണത്തിൽ കേട്ട ഒരു കറാമത്തുണ്ട്‌. ഖുതുബി മുഹമ്മദ്‌ മുസ്ല്യാർ ഒരിക്കൽ വീട്ടിലേക്ക്‌ നടന്ന്‌ വരുമ്പോൾ വഴിയിൽ വെച്ച്‌ അദ്ദേഹത്തെ ഒരു മൂർഖൻ കടിച്ചത്രെ. പക്ഷെ മൂർഖനാണ്‌ ഉഗ്ര വിഷമാണ്‌ എന്നതൊന്നും അദ്ദേഹത്തിന്‌ പ്രശ്നമായിരുന്നില്ല. ലാഖവത്തോടെ അദ്ദേഹം വീട്ടിലേക്ക്‌ പോയി. അൽപം കഴിഞ്ഞ്‌ തിരിച്ച്‌ പോകുമ്പോൽ മൂർഖനതാ വഴിയിൽ ചത്ത്‌ കിടക്കുന്നു. ഈകഥ കേട്ടപ്പോൾ വീട്ടിൽ നിന്നും പ്രസംഗം കേട്ടു കൊണ്ടിരുന്ന ഞങ്ങൽക്കിടയിൽനിന്നും ഉപ്പയുടെ(കെപി അബ്ദുറഹ്മാൻ മൗലവി പയ്യോളി) പ്രതികരണം ഇങ്ങനെ യായിരുന്നു "മൂർഖനെക്കാളും വിഷം വലിയുപ്പാക്കൊ".(അദ്ദേഹത്തിന്റെ മാതൃ പിതാവാണ്‌ ഖുതുബി) മേൽ കറാമത്തിനെയും ഒന്നുമല്ലാതാക്കുന്നതാണ്‌ വിഘടിതരുടെ അടുത്ത കറാമത്ത്‌. ഏതൊരു പ്രസ്ഥാനത്തിനും അതിന്റെ കീഴിൽ വിവിധ സംഘടനകളുണ്ടെങ്കിൽ അതിനൊരു മാതൃ സംഘടന ഉണ്ടാവുമെന്നതാണ്‌ സംഘടനാ കീഴ്‌വഴക്കം. എന്നാൽ അതിലുമുണ്ട്‌ വിഘടിതർക്ക്‌ ചില പ്രത്യേകതകൾ. കടങ്ങ എന്ന സംഘടനയെ അതിന്റെ പ്രവർത്തകർപോലും അറിയാതെ വഞ്ചനയിലൂടെ രജിസ്റ്റർ ചെയ്യുകയും പിന്നീട്‌ ഗചങ്ങ അച്ചടക്ക നടപടി എടുത്തു എന്നതിന്റെ പേരിൽ പുറത്ത്‌ പോവുകയും സ്വതന്ത്രരാണെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്ത കാഴ്ചയാണ്‌ കണ്ടത്‌. പുറത്ത്‌  പോവുമ്പോൾ പിന്നീട്‌ ഖേദിക്കേണ്ടി വരുമെന്ന്‌ കരുതിക്കാണില്ല. പെട്ടന്നുള്ള ദേഷ്യത്തിൻ കിണറ്റിൽ ചാടിയാൽ പിന്നീട്‌ പലതവണ ദേഷ്യപ്പെട്ടലും തിരികെ കയറാനാവണമെന്നില്ലല്ലോ. പക്ഷെ അങ്ങിനെ പുറത്ത്‌ പോയ സംഘടന തങ്ങളുടെ മാതൃ സംഘടനക്ക്‌ ജ?ം നൽകി. മുജാഹിദ്‌ സംഘടനകൾക്ക്‌ സമാന്തരമായി ഓരോന്നും ജനിച്ച്‌ വീണു. അങ്ങിനെയൊക്കെയാണെങ്കിലും തേങ്ങയോ മൂത്തത്‌ തെങ്ങോ മൂത്തത്‌ എന്ന തർക്കം ബാക്കിനിൽക്കുന്നു. യുവജന വിഭാഗവും പിന്നീട്‌ തട്ടിക്കൂട്ടിയ മാതൃ സംഘടനയും അവർ രൂപം നൽകിയ അതിന്റെ മേലുള്ള ജംഇയത്തുൽ ഉലമയും ഒക്കെ കൂടി അര്‌ ആരുടെ കീഴിൽ പ്രവർത്തിക്കണം എന്നതാണാ കൺഫ്യൂഷൻ. യോഗങ്ങളിലും മറ്റും പ്രസീഡിയത്തിന്‌ നേരെയും നേതാക്കൾക്ക്‌ നേരെയും അക്രോഷിച്ച്‌ എടുത്ത്‌ ചാടി ശീലമുള്ളവർ സഘടനയിലുള്ളപ്പോൾ പ്രത്യേകിച്ചും.
വിസ്മയങ്ങൽ ഇനിയും പലതുമുണ്ട്‌. മുഹിയിദ്ദേ‍ീൻ ശൈഖിന്റെ ഒരു കറാമത്തുണ്ടല്ലോ ഒരു മുരീദിന്ന്‌ കുട്ടിയില്ലാതെ വന്നപ്പോൾ അല്ലാഹുവിനോട്‌ ഒരു കുട്ടിയെ കൊടുക്ക്‌ എന്നു കൽപിക്കുകയും പറ്റില്ല എന്നായപ്പോൾ എന്നാൽ രണ്ട്‌ കൊട്‌ എന്നിങ്ങനെ ഏഴ്‌ വരെ എത്തിയതും അവസാനം അല്ലാഹു ശൈഖിന്‌ കീഴടങ്ങുകയും ചെയ്ത കഥ. എന്നാൽ വിഘടിതരുടെ കഴിവ്‌ നോക്കുമ്പോൾ അതൊന്നും ഒന്നുമല്ല എന്നു കണാം. സിൽവർ ജൂബിലി ഗോൾഡൻ ജൂബിലി അഥവാ ഇരുപത്തഞ്ചാം വാർഷികം അൻപതാം വർഷികം എന്നൊക്കെ കേട്ടിട്ടുണ്ട്‌. എന്നാൽ നാൽപതാം വാർഷികം എന്നത്‌ അപൂർവ്വമാണ്‌. നാല്‌ വർഷം കൊണ്ട്‌ നാൽപതാം മൗലിദ്‌ കൊണ്ടാടാൻ കഴിഞ്ഞു എന്നതാണ്‌ ആ അത്ഭുതം. ഗചങ്ങ ന്റെ അൻപതാം വാർഷികം വന്നപ്പോൾ അതിനെതിരിൽ ഒളിഞ്ഞും തെളിഞ്ഞും വിമർശനം അഴിച്ചു വിട്ടവരാണ്‌ മേൽ കഷികൾ എന്നത്‌ പ്രത്യേകം സ്മരണീയവുമാണ്‌. മുജാഹിദുകൾ കേരളത്തിൽ എത്രത്തോളം വരുമെന്ന്‌ പ്രസ്ഥാന ചരിത്ത്രത്തിൽ രേഖപ്പെട്ട്‌ കിടക്കുന്ന മഹത്തായ മുജാഹിദ്‌ സമ്മേളനങ്ങളിലെ ജന പങ്കാളിത്തം ബോധ്യം നൽകും. വിഘടിത കടങ്ങ അവരുടെ മാതൃ സംഘടനക്ക്‌ രൂപം നൽകുമ്പോൾ പറഞ്ഞത്‌ എൺപത്‌ ശതമാനം പേരും തങ്ങളോടൊപ്പമാണെന്നാണ്‌. ആ എൺപത്‌ ശതമാനത്തെ വെറും ഇരുപത്തയ്യായിരം ആളുകളെ ഉൾകൊള്ളാവുന്ന, കഷ്ടിച്ച്‌ കഴിച്ച്‌ കൂട്ടാൻ പറ്റുന്ന സ്ഥലത്ത്‌ ഒരുമിച്ചു കൂട്ടി എന്നത്‌ ചില്ലറ കാര്യമാണോ. അതും വനിതകൾ, ബുക്സ്റ്റാളുകൾ, ഭക്ഷണശാല, എക്സിബിഷൻ, ആഡിയോവിഷ്വൽ യൂനിറ്റ്‌, മെഡിക്കൽ യൂനിറ്റ്‌, മീഡിയഗാലറി, സ്റ്റേജ്‌ തുടങ്ങിയവയൊക്കെ ഇതിൽ ഉൾപ്പെടുമെന്നത്‌ അതിവിസ്മയകരവുമാണ്‌. പക്ഷേ കേരളത്തിൽ നിന്നും പുറത്തിറങ്ങുന്ന മുൻധാര പത്രങ്ങളൊന്നും ഇതൊന്നും കണ്ടില്ല. ചങ്ങരംകുളം സമ്മേളനത്തിന്‌ വേണ്ടി അതിവിശാലമായ സ്ഥലത്ത്‌ എല്ലാ ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയ പന്തലിലേക്കും മറ്റും വെറും 20 ശതമാനം പ്രവഹിച്ചപ്പോൾ അവ മതിവന്നില്ല എന്നു മാത്രമല്ല പത്രങ്ങൾ വിശേഷിപ്പിച്ചതു ലക്ഷങ്ങൾ എന്നാണെങ്കിൽ എൺപത്‌ ശതമാനം ആളുകളെ ആ..ആ..ആയിരങ്ങൾ എന്നാണ്‌ വെണ്ടക്ക(?) നിരത്തിയത്‌.
എൻപി അബ്ദുൽ ഖാദർ മൗലവി അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയിൽ അവതരിപ്പിച്ച്‌ കേട്ടിട്ടുള്ള ഒരു കഥയുണ്ട്‌. ഒരു മുസ്ല്യാരോട്‌ ഉസ്താതെ ഇബിളേശിന്റെ കോലമെന്താണ്‌ എന്ന്‌ അരാൾ ചോദിച്ചത്രെ. മുസ്ല്യാർ പറഞ്ഞു അവന്റെ തല പിറകോട്ടാണ്‌. അപ്പൊ കൈകളോ? അതും പിറകോട്ടാണ്‌. ആഹാ അപ്പോ കാലോ? അതും പിറകോട്ടാണ്‌. അങ്ങിനെയെങ്കിൽ വയറും നെഞ്ചുമൊക്കെയോ? അതും പിറകോട്ടാണ്‌. എന്നാപിന്നെ പിറകോട്ട്‌ തിരിഞ്ഞ്‌ നിൽകുന്നവൻ എന്ന്‌ പറഞ്ഞാൽ പോരെ? അതെ... വിഘടിതരുടെ വ(വി)ളർച്ച(?) കാണുമ്പോൾ മേൽ കഥ അവർക്ക്‌ വളരെ നന്നായി യോജിക്കുമെന്നതാണ്‌ സത്യം.

0 comments: