7.4.11

1 വി. എസ്‌. സ്വാർത്ഥനായ പ്രതികാരി

ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ നടന്ന ചർച്ചകളിൽ പ്രധാനപ്പെ ട്ടതായിരുന്നു വി.എസ്സിന്റെ സ്ത്ഥാനാർത്ഥിത്വം. വി.എസ്‌ മൽസരിക്കേണ്ടതില്ല എന്ന്‌ തീരുമാനിച്ച സി.പി എമ്മിന്റെ സെക്രട്ടറിയറ്റ്‌ തീരുമാനത്തെ പോളിറ്റ്‌ ബ്യൂറോ തിരുത്തേണ്ടിവന്നു. പോളിറ്റ്‌ ബ്യൂറോ ഇങ്ങനെ ഒരു നിലപാട്‌ എടുത്തതിനെ കുറിച്ചും സംസ്ഥന സെക്രട്ടറിയറ്റ്‌ വി എസ്സിനെതിരെ തീരുമാനമെടുത്തതിനെ കുറിച്ചും ആലോചിച്ചുപോയ്‌.



യഥാർത്ഥത്തിൽ വി.എസ്‌ എന്ന വ്യക്തിയുടെ പ്രവർത്തങ്ങളെ കുറിച്ചും അദ്ദേഹത്തിന്റെ അൽപത്തത്തെ കുറിച്ചും മറ്റാരെക്കാളും മനസ്സിലായത്‌ പിണറായിക്കാണ്‌. പാർട്ടിയെക്കാളും പാർട്ടി സെക്രട്ടറിയേക്കാളൂം ഇമേജിന്റെ കാര്യത്തിൽ (ഊതി വീർപ്പിച്ചതാണെങ്കിലും) വി.എസ്‌ മുന്നിൽ നിൽക്കുന്നു. പാർട്ടി സെക്രട്ടറിക്ക്‌ കിട്ടാത്ത പ്രാധാന്യം വി.എസ്സിന്‌ കിട്ടുമ്പോൾ സ്വാഭാവികമായും അദ്ദേഹത്തെ വെട്ടിനിരത്താൻ ശ്രമിക്കുമെന്ന്‌ ഊഹിക്കാവുന്നതാണ്‌, കാരണം അപ്പുറത്ത്‌ പീനറായി ആയത്‌ തന്നെ.

അഞ്ചു വർഷം മുൻപാണ്‌ ചില ഗീർവ്വാണ പ്രസംഗങ്ങൾ കേരളം കേട്ടത്‌. കേരളത്തിലെ കഷ്ടത അനുഭവിക്കുന്ന പട്ടിണി പാവങ്ങളെ കുറിച്ചും, അടിസ്ഥാന വർഗ്ഗത്തെ കുറിച്ചും, കേരളത്തിന്റെ വികസനത്തെക്കുറിച്ചും, സമ്പത്ത്‌ വ്യവസ്ഥയിലുണ്ടാവേണ്ട ഗുണപരമായ മാറ്റത്തെകുറിച്ചും, തോഴിൽ രഹിതരായ ചെറുപ്പക്കാർക്ക്‌ തൊഴിൽ സാധ്യതകൾ ഉണ്ടാക്കുന്ന പദ്ധതികളെ കുറിച്ചും, ലോകത്ത്‌ അതിശീഗ്രം വളർന്ന്‌ കൊണ്ടിരിക്കുന്ന വിവര സാങ്കേതിക രംഗത്തേക്കുള്ള കേരളത്തിന്റെ സംഭാവനകളെ കുറിച്ചുമായിരുന്നു എന്ന്‌ ആരും തെറ്റു ധരിക്കരുത്‌. പകരം സ്ത്രീ പീഢനക്കാരെയും പെൺ വാണിഭാക്കാരെയും കയ്യാമം വെച്ചു നടുറോഡിലൂടെ നടത്തുമെന്നായിരുന്നു. അത്‌ കേട്ടപ്പോൾ തെല്ലൊരു ആശ്വാസം സ്വാഭാവികമായും തോന്നാതിരുന്നില്ല, കാരണം മേൽ പറഞ്ഞവരെ പീടികൂടി നടത്താൻ വേണ്ടിയെങ്കിലും നമ്മുടെ റോഡുകൾ ഒന്നു നന്നാക്കുമല്ലോ. പക്ഷെ ആ പ്രതീക്ഷയും അസ്ഥാനത്തായി. പകരം കഴിഞ്ഞ ബജറ്റിൽ നൂറ്‌ കോടി വകയിരുത്തുന്നതായി പ്രഫസർ പ്രഖ്യാപിച്ചു. അതിനെന്താ അത്‌ നടപ്പിലാക്കേണ്ടത്‌ വരുന്ന സർക്കാറല്ലേ എന്നും പലരും ചോദിച്ചു.

ഇവിടെ വിഷയം വി.ഏസ്സിന്റെ ഗീർവ്വാണ പ്രസംഗമാണ്‌. അഞ്ചുവർഷം മുൻപ്‌ പ്ലേ ചെയ്ത അതേ കാസറ്റണ്‌ ഇപ്പോഴും അദ്ദേഹം കൊണ്ടു നടക്കുന്നത്‌. മുഖ്യനായതിന്‌ ശേഷം നീട്ടലിലും കുറക്കലിലും അൽപം വ്യത്യാസം വന്നു എന്നു മാത്രം. അല്ലാതെ കഴിഞ്ഞ അഞ്ചു വർഷത്തെ തന്റെ ഭരണ നേട്ടങ്ങളെ കുറിച്ചും ക്ഷേമ പ്രവർത്തങ്ങളെ കുറിച്ചും പറയാൻ താൽ പര്യമില്ലാഞ്ഞിട്ടല്ല, ഒന്നുമില്ലാഞ്ഞിട്ടാണ്‌. സത്യത്തിൽ ടിയാന്റെ വക്കുകളിലെ ആൽമാർത്ഥതയിൽ ആരെങ്കിലും സംശയം പ്രകടിപ്പിച്ചാൽ അവരെ കുറ്റം പറയാനോക്കുമോ? തെല്ലൊരു ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ മറ്റാരെ പിടികൂടുന്നതിനും മുൻപ്‌ സ്വന്ത്വം പാർട്ടിയിലെ ഒരു ജില്ലാ നേതാവിനെ കയ്യാമം വെക്കുമായിരുന്നു. ജില്ലാ നേതാവിനെതിരെ ലൈഗിക കുറ്റകൃത്യമാണ്‌ ആരോപിക്കപ്പെട്ടത്‌ എന്ന്‌ ദേശീയ സെക്രട്ടറി വരെ സാക്ഷ്യപ്പെടുത്തുന്നു. അതല്ല ദേശിയ സെക്രട്ടറിയേക്കാൾ വിശ്വാസ യോഗ്യൻ പല ക്രിമിനൽ കേസുകളിലും പ്രതിയാണ്‌ എന്ന്‌ ആരോപിക്കപ്പെട്ട ശ്രീമാൻ റഊഫ്‌ ആണേന്നാണോ! അയാളുടെ ഒരു വെളിപ്പെടുത്തൽ വന്നയുടനെ പത്ര സമ്മേളനം, നിയമോപദേശം തേടൽ. അന്വേഷണത്തിന്‌ ഉത്തരവിടൽ, പൊടി പൂരം തന്നെ. പാർട്ടി ജില്ലാ സെക്രട്ടറിക്കെതിരെ മൗനം.

രാഷ്ട്രീയ എതിരാളികൾക്കെതിരിൽ എന്തും ചെയ്ത്‌ തെരഞ്ഞെടുപ്പിൽ ജയിച്ച്‌ മുഖ്യമന്ത്രി ആവാനുള്ള തന്റെ അധികാര മോഹം ഒരിക്കൽ കൂടി തെളിയിക്കുന്നതാണ്‌ ഇപ്പോഴത്തെ വി.എ സ്സിന്റെ ചില നടപടികൾ. ആഭ്യന്തര മന്ത്രി കൈകാര്യം ചെയ്യുന്ന, ചെയ്യേണ്ട പെൺ വാണിഭക്കേസിന്റെ അന്വേഷണ പുരോഗതി അദ്ദേഹത്തെ മുദ്രവെച്ച കവറിൽ അറിയിക്കണം ഡൾഹിയിൽ പോയി വക്കിലൻ മാരുമായി അന്വേഷണ ഉദ്യോഗസ്ഥർ നിയമോപദേശം തേടണം അങ്ങിനെ പോകുന്നു പുതിയ നിർദ്ദേശം. ഇത്‌ കണ്ട്‌ ആദ്യം അരിശം കൊണ്ടത്‌ വി എസ്സിനെ മൽസരിപ്പിക്കണമെന്ന്‌ സെക്രട്ടറിയറ്റിൽ വാദിച്ച ആഭ്യന്തര മന്ത്രി സഖാവ്‌ തന്നെ യായിരിക്കും.

തെരഞ്ഞെടുപ്പിന്റെ തലേന്നുള്ള ഈ പരിപാടി തന്റെ ചീപ്‌ പോപ്പുലാരിറ്റി ഉന്നം വെച്ചതാണെന്ന്‌ ഊഹിക്കാൻ കഴുതയുടെ ബുദ്ധിപ്പോലും ആവശ്യമില്ല.


1 comments:

Faisal nagath said...

നാടകമേ ഉലകം........!