16.5.11

0 അൽ ക്വയ്ദ അമേരിക്കൻ സൃഷ്ടിയോ!!


പാക്കിസ്ഥാൻ മിലിട്ടറി അക്കാദമിയുടെ സമീപത്തെ ബംഗ്ലാവിൽ താമസിക്കുകയായിരുന്ന ലാദനെ കുറിച്ച്‌ കഴിഞ്ഞ ആഗസ്റ്റിൽ (2010) ആണ്‌ അമേരിക്കൻ സേനക്ക്‌ വിവരം ലഭിച്ചതു എന്ന്‌ അവർ പറയുന്നു. ആ ഒരു പ്രസ്താവനയോട്‌ നിരീക്ഷകർ പല വിധത്തിലുമാണ്‌ പ്രതികരിച്ചിരിക്കുന്നത്‌. മുൻപ്‌ അഫ്ഗാനിനേയും, ഇറാക്കിനേയും ഇപ്പോൾ ലിബിയുടേയും കാര്യത്തിൽ നിമിഷങ്ങൾക്കുള്ളിൽ ഇടപെടുകയും സൈനിക നടപടികൾ സ്വീകരിക്കുകയും ചെയ്ത അമേരിക്കക്ക്‌ താരതമ്യേന മറ്റുള്ളവരെ അപേക്ഷിച്ച്‌ ശക്തിയോ ആയുധ ബലമോ ഇല്ലാത്ത അവരു പ്രഖ്യാപിത ശത്രുവായ ലാദന്റെ സങ്കേതത്തെ കുറിച്ച്‌ വിവരം ലഭിച്ചിട്ട്‌ നടപടി സ്വീകരിക്കാൻ എട്ടു മാസത്തോളം സമയം വേണ്ടി വന്നു! അതും ലാദൻ ഒളിച്ച്‌ താമസിച്ചുകൊണ്ടിരുന്നത്‌ പാക്കിസ്ഥാൻ മിലിട്ടറി അക്കാദമിയുടെ സമീപത്തും!!


ലാദനെ പിടികൂടി എന്നും ഏറ്റുമുട്ടലിലാണ്‌ ലാദൻ വധിക്കപ്പെട്ടത്‌ എന്നും അവകാശപ്പെടുമ്പോൾ നിരവധി ചോദ്യങ്ങൾ ഉയരുന്നു. അമേരിക്കയെ സംബന്ധിച്ചെടുത്തോളം ലാദനെ പിടികൂടുക എന്നത്‌ അവരുടെ അഭിമാന പ്രശ്നമാണ്‌. തങ്ങളുടെ വലിയ ശത്രുവായിക്കാണുന്ന ഒരാളെ ജീവനോടെ പിടികൂടാൻ ലഭിക്കുന്ന അവസരം ഒരിക്കലും അവർ പാഴാക്കുകയില്ല. എന്നു മാത്രമല്ല അതിനായി അവർ അങ്ങേഅറ്റം ശ്രമിക്കുകയും ചെയ്യും. ലാദനെ പിടികൂടി അമേരിക്കൻ ജനതക്ക്‌ മുന്നിൽ പ്രദർശിപ്പിക്കാനും സദ്ദാമിനെ കഴുവേറ്റിയത്‌ പോലെ കഴുവേറ്റി അനുയായികളെയും മറ്റും എത്രമാത്രം പ്രകോപിപ്പിക്കാൻ കഴിയുമോ അത്രയും അവർ ചെയ്യുമായിരുന്നു. പക്ഷെ അതുണ്ടായില്ല. ഏറ്റു മുട്ടലിലാണ്‌ ലാദൻ കൊല്ലപ്പെട്ടതെന്നും പ്രസ്തുത സൈനിക നടപടി ഒബാമ വൈറ്റ്‌ ഹൗസിൽ നിന്നും തൽസമയം കണ്ടു എന്നും പറയുമ്പോൾ, തൽസമയ സപ്രേഷണത്തിനുള്ള സംവിധാനങ്ങൾ അവിടെ ക്കപ്പെടെണ്ടതുണ്ട്‌. ഒരു യുദ്ധമുഖത്ത്‌ അത്തരം ഒരുക്കങ്ങൾ ചെയ്തു എന്ന്‌ പറയുമ്പോൾ അത്‌ വിശ്വസിക്കാൻ അമേരിക്കാരെ ലഭിക്കുമായിരിക്കും. പണ്ട്‌ സദ്ദാം ഹുസൈനെ പിടികൂടി ദൃശ്യമാധ്യമങ്ങളിൽ എങ്ങനെയൊക്കെ പ്രദർശിപ്പിക്കാൻ കഴിയും എന്ന്‌ അമെരിക്ക തെളിയിച്ചതാണ്‌. കാമറാമാൻ അദ്ദേഹത്തിന്റെ വായിൽ കയറി ഷൂട്ട്‌ ചെയ്തത്‌ പോലെയായിരുന്നു ഡൊക്റ്റർമാർ പല്ലുകൾ പരിശോധിക്കുമ്പോൾ കാണിച്ചത്‌. താടി വളർത്തിയ രൂപവും പിന്നീട്‌ അത്‌ മുറിച്ചുകളഞ്ഞതും അവർ പ്രദർശിപ്പിച്ചു. പക്ഷെ ഓസാമയുടെ ചിത്രങ്ങളൊ പിടികൂടുന്നത്‌ ഒബാമ നേരിൽ കണ്ട്‌ ദൃശ്യങ്ങളോ ഇതുവരേക്കും മറ്റാരും കണ്ടില്ല. ദൃശ്യങ്ങൾ അതി ഭീകരമാണ്‌ എന്നാണ്‌ അതിന്‌ അവർ പറയുന്ന കാരണം. ഫലസ്ഥീനിലും, അഫ്‌ഗാനിലും, ഇറാക്കിലും അമേരിക്കയും ഇസ്രായീലും നടത്തിക്കൊണ്ടിരുന്ന കൂട്ടക്കുരിതിയിൽ ജീവൻ പൊലിഞ്ഞ പിഞ്ഞു കുഞ്ഞുങ്ങളുടേതടക്കമുള്ളവരുടെ ചിത്രങ്ങളോളം ഭീകരമായിരിക്കില്ല എന്തായാലും ഇത്‌.
ഇനി മൃതശരീരം ആരേയും കാണിക്കാതെ കടലിൽ സംസ്കരിച്ചു എന്നു പറയുന്നു. ഓസാമയുടേ ഖബർ ഭൂമിയിലെവിടെയെങ്കിലുമായിരുന്നെങ്കിൽ അത്‌ ഒരു തീവ്രവാദ കേന്ദ്രമായി മാരുമെന്ന്‌ ഒബാമ ഭയക്കുന്നു. അഥവാ ജീവിച്ചീരുന്ന ഓസാമയ ഭയപ്പെട്ടത്‌ പോളെ മരിച്ച ഓസാമയേയും അമേരിക്ക ഭയപ്പെടുന്നു എന്നു വേണം കരുതാൻ.
ഓസാമയെ വധിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യയും മക്കളും പ്രസ്തുത ബംഗ്ലാവിൽ ഉണ്ടായിരുന്നുവത്രെ. പക്ഷെ ഓസാമയേ ലഭിച്ചതോടുകൂടി അവരെ ആരെയും പിടികൂടാതെ തിരിഞ്ഞു പോലും നോക്കാതെ സൈന്യം അവിടം വിട്ടത്രെ, പിന്നീട്‌ പാക്കിസ്ഥാൻ സൈന്യം അവരെ പിടികൂടി അവരുടെ കേന്ദ്രത്തിലേക്ക്‌ മാറ്റുകയും ചെയ്തു എന്നു പറയുന്നു. അങ്ങിനെയൊരവസ്ഥയിൽ ഇപ്പോൾ അമേരിക്ക അവരെ വിട്ടുകിട്ടാൻ പാക്കിസ്ഥനോട്‌ ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. എല്ലാം കൂട്ടി വായിക്കുമ്പോൾ എവിടെയൊക്കെയോ ഒരു മിസ്സിംഗ്‌. 
ഓസാമയെ പിടികൂടി എന്ന്‌ പറയുമ്പോൾ അതിന്‌ വിശ്വാസ യോഗ്യമായ തെളിവുകൾ നിരത്താൻ അമേരിക്കക്ക്‌ ഇതുവരേയും സാധിച്ചിട്ടില്ല. എന്നു മാത്രമല്ല സംശയങ്ങൾ ബാക്കിനിൽകുകയും ചെയ്യുന്നു. അതവർക്ക്‌ സ്വയം തോന്നുന്നുമുണ്ട്‌. അതുകൊണ്ടാണ്‌ ഭാര്യയുടേതായും ഒരു മകന്റേതുമായി പ്രസ്ഥാവന വന്നത്‌. തങ്ങളുടെ അധീശത്തിൽ കഴിയുന്ന പാക്കിസ്ഥാൻ സൈനികർക്ക്‌ അവരെകൊണ്ട്‌ ഇങ്ങനെ പറയിപ്പിക്കാൻ വലിയ പ്രയാസമൊന്നും ഉണ്ടാവില്ല. അല്ലെങ്കിൽ ഓസാമയെ പിടികൂടി മയ്യിത്ത്‌ കടലിൽ സംസകരിച്ചു എന്നും പറയുന്നവർക്ക്‌ അവരുടെ മേലിൽ ഇങ്ങനെ ഒരു വാർത്ത പറയാനും മടിയുണ്ടാവില്ല.
ഇങ്ങനെയൊക്കെയാനെങ്കിലും അമേരിക്കൻ ജനതയോ അമേരിക്കാൻ സൈനികരിൽ ഭൂരിരിഭാഗമോ ഈ ഏറ്റുമുട്ടൽ നാടകത്തെ വിശ്വസിക്കുന്നില്ല എന്നതാണ്‌ വസ്തുത. അമേരിക്കൻ നേവിയിലെ സൈനികരിൽ നിന്നും ആതരത്തിലുള്ള അഭിപ്രായങ്ങളാണ്‌ ലഭിച്ചത്‌ എന്ന് വിശ്വാസയോഗ്യമായ ഒരാളിൽ നിന്നും കേൾക്കാൻ കഴിഞ്ഞു.
വരാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ്‌ തെരനെടുപ്പിനോടനുബന്ധിച്ച്‌ നടന്ന അഭിപ്രായ സർവ്വേയിൽ ഒബാമക്ക്‌ ലഭിച്ച പിന്തുണ നാൽപത്‌ ശതമാനമാണെന്നും ആശങ്കാജനകമായ ഈ അവസ്ഥയെ മറികടക്കാൻ അവർ തിരക്കഥ എഴുതിയ ഒരു നാടകമാണ്‌ ഓസാമ വധമെന്നും നിരീക്ഷകർ അഭിപ്രായപ്പെടുന്നു. എന്നാൽ ഓസാമവധ വാർത്തയ്ക്ക്‌ ശേഷം നടന്ന സർവ്വേയിൽ അത്‌ അൻപത്തി ഏഴ്‌ ശതമാനമായി. ഇവിടെ അമേരിക്കയുടെ ഏക്കാലത്തേയും വലിയ ഒരു ശത്രുവിനെ പിടികൂടിയ ഒരു പ്രസിഡന്റിന്‌, നേരത്തെ ഉണ്ടായിരുന്ന പിന്തുണയേക്കാൾ വെറും പതിനേഴ്‌ ശതമാനം വർദ്ധനവാണ്‌ ഈ സംഭവത്തിന്‌ ശേഷം ഉണ്ടായിട്ടുള്ളത്‌ എന്നത്‌ തന്നെ ഈ വാർത്തയെ എങ്ങിനെയാണ്‌ അമേരിക്കൻ ജനത  സ്വീകരിച്ചത്‌ എന്നതിന്‌ തെളിവാണ്‌. 

പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള ഒരു മാർഗ്ഗമായിട്ടാണ്‌ ഒബാമ ഇങ്ങനെ ഒരു നാടകം തെയ്യാറാക്കിയത്‌ എന്ന് വിമർശകർ കാര്യകാരണ സഹിതം വിലയിരുത്തുമ്പോൾ ഇനിയും ഉത്തരം കിട്ടാത്ത ഒരു ചോദ്യം ബാക്കി നിൽക്കുന്നു. അമേരിക്കയെ തങ്ങളുടെ ഏറ്റവും വലിയ ശത്രുവയി കാണുന്ന അൽക്വയ്ദക്ക്‌ ഓസാമയുടെ മരണത്തിന്റെ യഥാർത്ഥ കഥ പുറത്ത്‌ വിടാമായിരുന്നു. അമേരിക്കയുടെ നാടകത്തെ പിച്ചി ചീന്തി ലോകത്തിന്റെ മുന്നിൽ അവരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യാമായിരുന്നു. തങ്ങളുടെ ശത്രുക്കൾക്ക്‌  ഇങ്ങനെയെങ്കിലും ഒരു തിരിച്ചടി നൽകാമായിരുന്നു. ലോക പോലിസ്‌ ചമയുന്ന അമേരിക്കയോട്‌ പകരം വീട്ടാനുള്ള ഈ സുവർണ്ണാവസരം അവർ ഉപയോഗിച്ചില്ല. നിരീക്ഷകർ അഭിപ്രായപ്പെടുന്നത്‌ പോലെ ഓസാമ പണ്ടേപ്പോഴൊ സ്വാഭാവിക മരണത്തിന്‌ കീഴടങ്ങിയിരുന്നെങ്കിൽ അമേരിക്ക കൊണ്ടുവന്ന ഓസാമ വധം ഒരു നാടകമായിരുന്നെങ്കിൽ, അൽക്വയിദയും അമേരിക്കയും തമ്മിലൊരു അവിഹിത ബന്ധമുണ്ടെന്ന സംശയം ബലപ്പെടുന്നു. ലോകത്ത്‌ ഇസ്‌ലാമിക തീവ്രവാദം എന്ന് പറഞ്ഞ്‌ ഇനിയും സ്വതന്ത്ര അധികാര രാഷ്ട്രങ്ങളിൽ അധിനിവേശം  നടത്താനും തങ്ങളുടെ അധീശത്വം സ്ഥാപിക്കാനും ഇത്തരം തീവ്രവാദ ഗ്രൂപ്പുകൾ നില നിൽക്കേണ്ടത്‌ അമേരിക്കക്ക്‌ അത്യാവശ്യമാണ്‌. ഓസാമക്ക്‌ ശേഷം അടുത്തത്‌ ആരാണ്‌ എന്ന ചോദ്യത്തിന്‌ അമേരിക്ക ഉടനെ തന്നെ ഒരുത്തരം കണ്ടെത്തും എന്നു കരുതാം!!.

0 comments: