(അൽ ഫുർഖാൻ സെന്ററിന് വേണ്ടി 2009ൽ എഴുതിയത്)
പുണ്യങ്ങൾ പെയ്തിറങ്ങും വസന്തനാളുകൾ വിടപറയുകയാണ്. അന്നപാനീയങ്ങൾ മുന്നിലുണ്ടെങ്കിലും സ്രഷ്ടാവിന്റെ കൽപന അനുസരിച്ച് അവ ഉപേക്ഷിച്ചു. പക്ഷെ വ്രതശുദ്ധിയുടെ ചൈതന്യത്തെ നശിപ്പിക്കുന്ന സംസാരങ്ങളും മറ്റ് പ്രവർത്തനങ്ങളും ഉപേക്ഷിക്കാനായോ?. ഇല്ലെങ്കിൽ പട്ടിണികിടന്നത്കൊണ്ട് മാത്രം എന്ത് ഫലം. ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനവേളയിൽ വന്ന് പോകുന്ന പോരായ്മകൾ പരിഹരിക്കാൻ പരമകാരുണികനായ അല്ലാഹു തന്നെ വ്യവസ്ഥ ചെയ്തു. "സകാത്തുൽ ഫിത്വർ" അത് നോമ്പുകാരന്ന് ശുദ്ധീകരണവും ദരിദ്രന്ന് ഭക്ഷണവുമാണ്. നോമ്പിൽ വന്നുപോയ വീഴ്ചകൾ സകാത്തുൽ ഫിത്വറിൽ പരിഹൃതമാവണം.






